നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KPAC Lalitha| 'അമ്മ സുഖംപ്രാപിച്ചു വരുന്നു, പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി': മകൻ സിദ്ധാർഥ് ഭരതൻ

    KPAC Lalitha| 'അമ്മ സുഖംപ്രാപിച്ചു വരുന്നു, പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി': മകൻ സിദ്ധാർഥ് ഭരതൻ

    ''അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി''- സിദ്ധാർഥ് ഫേസ്ബുക്കില്‍ കുറിച്ചു.

    കെപിഎസി ലളിത

    കെപിഎസി ലളിത

    • Share this:
      കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടി കെപിഎസി ലളിതയുടെ (KPAC) ആരോഗ്യ നിലയില്‍ (Health Condition) പുരോഗതിയുണ്ടെന്ന് മകനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്‍ (Sidharth Bharathan). നടിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും സിദ്ധാർഥ് നന്ദി അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സിദ്ധാർഥ് ഭരതൻ അമ്മയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്ന് അറിയിച്ചത്.

      ''അമ്മ സുഖമായിരിക്കുന്നു, സുഖം പ്രാപിച്ചുവരുന്നു. പേടിക്കേണ്ട കാര്യമില്ല. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി''- സിദ്ധാർഥ് ഫേസ്ബുക്കില്‍ കുറിച്ചു.

      കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.



      മരണവീട്ടിൽ കടന്നലാക്രമണം; ഇരുപത് പേർക്ക് കുത്തേറ്റു; നാല് പ്രാവുകൾ ചത്തു

      തൃശ്ശൂരിൽ മരണവീട്ടിലുണ്ടായ കടന്നലാക്രമണത്തിൽ (Wasp Attack)ഇരുപത് പേർക്ക് കുത്തേറ്റു. പുത്തൻപീടികയ്ക്ക് സമീപം ഗവ. ആയുർവേദ ആശുപത്രി റോഡിൽ ഇന്നലെയായിരുന്നു സംഭവം. കടന്നലുകളുടെ കുത്തേറ്റ് വീട്ടിലെ നാല് വളർത്തു പ്രാവുകൾ ചത്തു. ഒരു ആടിനും കുത്തേറ്റിട്ടുണ്ട്.

      അരിമ്പൂർ പല്ലൻ മേരി മരിച്ചതിനെ തുടർന്ന് അന്ത്യോപചാരം അർപ്പിക്കാനാത്തെിയവർക്കാണു കടന്നൽ കുത്തേറ്റത്. കടന്നലുകളുടെ കുത്തേറ്റതിനെ തുടർന്ന് കുളത്തിൽ ചാടി രക്ഷപ്പെട്ട പുത്തൻപീടിക കുരുതുകുളങ്ങര ചാക്കോയെ (56) പാദുവ ആശുപത്രിയിലും പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

      ചാക്കോയുടെ ദേഹത്തു നിന്ന് കടന്നലുകളെ ചൂലു കൊണ്ട് തട്ടിമാറ്റുന്നതിനിടയൊണ് പടിഞ്ഞാറെത്തല വിജോയ്ക്ക് കുത്തേറ്റത്. മേരിയുടെ അയൽവാസിയായ യതീന്ദ്ര ദാസ് എന്നയാളുടെ പറമ്പിലെ പ്ലാവിൻ കൊമ്പിലുണ്ടായിരുന്ന വലിയ കടന്നൽക്കൂട് വവ്വാൽ തട്ടിയതിനെ തുടർന്ന് ഇളകുകയായിരുന്നു.

      വെളുത്തേടത്ത് പറമ്പിൽ പ്രിൻസ് യതീന്ദ്രദാസ് തണ്ടാശേരി അരുൺ അടക്കം ഇരുപതോളം പേർക്കാണ് കടന്നൽ കുത്തേറ്റത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് വിധേയരാക്കി.
      Published by:Rajesh V
      First published:
      )}