നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കെപിഎസി ലളിതയുടെ ചികിത്സാ സഹായം; കെപിസിസിയില്‍ ഭിന്നത

    കെപിഎസി ലളിതയുടെ ചികിത്സാ സഹായം; കെപിസിസിയില്‍ ഭിന്നത

    ചികിത്സ സഹായത്തെ പിന്തുണച്ച് പി ടി തോമസ് എംഎല്‍എയും ചികിത്സ ഏറ്റെടുത്തതിനെതിരെ വി പി സജീന്ദ്രനും രംഗത്തെത്തി

    • Share this:
      തിരുവനന്തപുരം: കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി (Liver transplant) ചികിത്സയില്‍ തുടരുന്ന നടി കെ.പി.എ.സി. ലളിതയുടെ (KPAC Lalitha) ചികിത്സാ ചിലവുകള്‍ ഏറ്റൈടുത്ത സര്‍ക്കാര്‍ നിലപാടില്‍ കെപിസിസിയില്‍ ഭിന്നാഭിപ്രായം. ചികിത്സ സഹായത്തെ പിന്തുണച്ച് വര്‍ക്കിങ് പ്രസിഡന്റ് പി ടി തോമസ് എംഎല്‍എയും ചികിത്സ ഏറ്റെടുത്തതിനെതിരെ വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും രംഗത്തെത്തി.

      കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ടെന്നും എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണെന്നും പി ടി തോമസ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

      എന്നാല്‍ കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യം ആണെന്ന് വി പി സജീന്ദ്രന്‍ പറഞ്ഞു. അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സര്‍ക്കാര്‍ സഹായം കൊടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രര്‍ക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നല്‍കുവാന്‍ പാടില്ല. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

      Also Read-KPAC Lalitha | 'പോസ്റ്റിട്ട് കെ.പി.എ.സി. ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും'

      പി ടി തോമസിന്റെ ഫേസ്ബുക്ക് പ്രതികരണം

      'കെ പി എ സി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്. നടന വൈഭവത്തിന്റെ ഇതിഹാസ തുല്യമായ സമര്‍പ്പണം കലാലോകം വേണ്ടുവോളം ആസ്വദിച്ചിട്ടുള്ളതാണ്. കെ പി എ സി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കുന്നത് നല്ലതാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ക്ക് നിലപാടുകള്‍ ഉണ്ടാവാം, അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടി വരും,' തോമസ് കുറിച്ചു.

      Also Read-കെ.പി.എ.സി. ലളിതയ്ക്ക് കരള്‍ പകുത്തു നല്‍കാം; സന്നദ്ധതയറിയിച്ച് കലാഭവന്‍ സോബി

      വി പി സജീന്ദ്രന്‍ ചികിത്സ സഹായം നല്‍കിയതിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പ്

      പണം ഉള്ളവരെ കൂടുതല്‍ പണക്കാരാക്കുകയും അത് സംരക്ഷിക്കുകയും അവര്‍ക്ക് വേദന വരുമ്പോള്‍ തലോടുവാന്‍ കാണിക്കുന്ന ഉത്സാഹവും ശരിയല്ല. മറ്റുള്ളവരും മനുഷ്യരാണ് ????
      സിനിമാമേഖലയില്‍ അവശത അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരെ എനിക്കറിയാം. അതുകൊണ്ട് ഒന്നോ രണ്ടോ ആളുകളുടെ പേര് മാത്രമായി ഞാന്‍ ഇവിടെ പ്രത്യേകം പറയുന്നില്ല.. കാരണം അത് മറ്റു കലാകാരന്മാരോടുള്ള നീതികേട് ആകും.

      എങ്കിലും ഒന്ന് ഞാന്‍ പറയാം.. കെപിഎസി ലളിത എന്ന കലാകാരിക്ക് മാത്രമായി സാമ്പത്തിക സഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യം ആണ്. അത് രാഷ്ട്രീയ ചായ്വ് നോക്കി കൊടുക്കുന്നതാണ്. ഈ സര്‍ക്കാര്‍ സഹായം കൊടുക്കുന്നതില്‍ പക്ഷാഭേദം കാണിക്കുന്നു എന്ന് പൊതുജനം വിലയിരുത്തും.

      പണം ഉള്ളവരെ കൂടുതല്‍ പണക്കാര്‍ ആകുന്നതിനും അവരെ കൂടുതല്‍ സുരക്ഷിതരായി സംരക്ഷിക്കുന്നതിനും ഇവിടെ കൃത്യമായ ഒരു വ്യവസ്ഥിതി രൂപപ്പെട്ടിരിക്കുന്നു എന്ന് പറയേണ്ടി വരുന്നു. അല്ല എന്നുണ്ടെങ്കില്‍ ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് കെപിഎസി ലളിതയെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത് എന്നു വ്യക്തമാക്കണം ? സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരന്റെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകള്‍ക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അര്‍ഹിക്കുന്നു.??

      ദരിദ്രര്‍ക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഉള്ളവന് നല്‍കുവാന്‍ പാടില്ല. ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെയാണുള്ളത്. അത് തിരിച്ചറിയുവാന്‍ ജനായത്ത ഭരണകൂടങ്ങള്‍ക്ക് സാധിക്കണം. വിശന്ന് കരിഞ്ഞ വയറുമായി ഇരിക്കുന്നവരുടെ മുന്‍പിലൂടെ സര്‍ക്കാരിന്റെ കാറ്ററിംഗ് വണ്ടി ഹോണടിച്ചു ചീറിപ്പായുന്ന അനുഭവമാണോ ? എന്ത് കഷ്ടമാണിത് ? സര്‍ക്കാര്‍ ഖജനാവിലെ പണം പൊതുജനങ്ങളുടെ പണം ആണ്. അത് വിതരണം ചെയ്യുന്നതില്‍ നീതി വേണം.

      നീതി എല്ലാവര്‍ക്കും ലഭിക്കണം ഒരു കൂട്ടര്‍ക്ക് മാത്രമേ നീതി ലഭിക്കുന്നുള്ളൂ എങ്കില്‍, മഹാകവി ചങ്ങമ്പുഴയുടെ രണ്ട് ഈരടികള്‍ ഞാന്‍ കടം എടുക്കുകയാണ്.

      Also Read-'ഉള്ളവന്റെയും ഇല്ലാത്തവന്റെയും കണ്ണുനീരിന് ഉപ്പുരസം തന്നെ, കെപിഎസി ലളിതക്ക് സാമ്പത്തിക സഹായം രാഷ്ട്രീയ ചായ്‌വ് നോക്കി'; വി പി സജീന്ദ്രന്‍

      പണമുള്ളോര്‍ നിര്‍മ്മിച്ച് നീതിക്ക് ഇതിലൊന്നും ചെയ്യുവാന്‍ ഇല്ലേ ഞാന്‍ പിന്‍വലിപ്പൂ..?? ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരെ നിങ്ങള്‍തന്‍ പിന്മുറക്കാര്‍ ? എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട് രാഷ്ട്രീയ വിയോജിപ്പുകളും ഉണ്ട് എങ്കിലും.. നമ്മളെല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഈ അനുഗ്രഹീത കലാകാരിക്ക് ഇത്തരത്തില്‍ പക്ഷാഭേദപരമായി സംഭാവന നല്‍കി സമൂഹമധ്യത്തില്‍ ഈ കലാകാരിയെ CPM അവഹേളിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
      Published by:Jayesh Krishnan
      First published:
      )}