തരൂരിന്റെ വിശദീകരണം തൃപ്തികരം; വിവാദം അവസാനിപ്പിക്കാൻ കെപിസിസിയുടെ നിർദ്ദേശം
ഈ വിവാദം ഇനി അടഞ്ഞ അദ്ധ്യായമാണെന്ന് വ്യക്തമാക്കിയ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ വിഷയത്തിൽ തുടർപ്രതികരണം പാടില്ലെന്ന് മറ്റ് നേതാക്കൾക്കും നിർദ്ദേശം നൽകുകയും ചെയ്തു.
news18
Updated: August 29, 2019, 10:41 AM IST

THAROOR
- News18
- Last Updated: August 29, 2019, 10:41 AM IST IST
തിരുവനന്തപുരം: മോദിസ്തുതി നടത്തിയെന്ന ആരോപണത്തിൽ തിരുവനന്തപുരം എം.പി ശശി തരൂരിന് എതിരെ തുടർ നടപടിയില്ല. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന ശശി തരൂരിന്റെ മറുപടി അംഗീകരിച്ചാണ് തുടർനടപടി അവസാനിപ്പിച്ചത്. തരൂർ രേഖാമൂലം വിശദീകരണം നൽകിയ നിലയ്ക്ക് ഇതിൽ തുടർചർച്ചകൾ വേണ്ടെന്നാണ് തീരുമാനം. ഈ വിവാദം ഇനി അടഞ്ഞ അദ്ധ്യായമാണെന്ന് വ്യക്തമാക്കിയ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഈ വിഷയത്തിൽ തുടർപ്രതികരണം പാടില്ലെന്ന് മറ്റ് നേതാക്കൾക്കും നിർദ്ദേശം നൽകുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ വലിയ വിമര്‍ശകനായ താന്‍ മോദിയെ സ്തുതിച്ചെന്ന മുല്ലപ്പളളിയുടെ പരാമര്‍ശം അത്ഭുതപ്പെടുത്തുന്നെന്ന് വിശദീകരണകത്തിൽ ശശി തരൂർ പറഞ്ഞിരുന്നു. മോദിയെ സ്തുതിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച തരൂര്‍ തന്റെ മോദിവിരുദ്ധ നിലപാടുകള്‍ മറുപടിയില്‍ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. ലോക്സഭാ ചര്‍ച്ചകളും മോദിയെ തുറന്നുകാട്ടുന്ന പുസ്തകവും ഇതില്‍പ്പെട്ടിരുന്നു.
'BJPയുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുന്നതിൽ മോദി വിജയിച്ചത് എങ്ങനെയെന്ന് കോൺഗ്രസ് മനസിലാക്കണം': തരൂർ
താന്‍ വിമര്‍ശിക്കുന്നതിന്റെ പത്തിലൊന്നെങ്കിലും മോദിയെ വിമര്‍ശിക്കുന്നവരല്ല മറ്റ് കേരള നേതാക്കള്‍. എന്നാല്‍, എല്ലാക്കാര്യത്തിലും മോദിയെ വിമര്‍ശിക്കുന്നത് ശരിയല്ല. മോദി നല്ലത് ചെയ്യുമ്പോള്‍ അത് അംഗീകരിച്ചാല്‍ മാത്രമേ മോദി വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത വരൂ. മോദി വോട്ടുവിഹിതം കൂട്ടുന്നത് എന്തുകൊണ്ടെന്ന് തിരിച്ചറിഞ്ഞുളള ക്രിയാത്മക വിമര്‍ശനമാണ് വേണ്ടതെന്നും വിശദീകരണ കത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളായ ജയറാം രമേഷിന്റെയും മനു അഭിഷേക് സിംഗ്വിയുടെയും അഭിപ്രായത്തെ പിന്തുണയ്ക്കുകയാണ് താന്‍ ചെയ്തത്. പാര്‍ട്ടിയുടെ സുപ്രധാന കമ്മിറ്റികളില്‍ അംഗമല്ലാത്തതു കൊണ്ടാണ് അഭിപ്രായം പുറത്തു പറഞ്ഞതെന്നും തരൂര്‍ മറുപടിയില്‍ വിശദീകരിച്ചിരുന്നു.

Loading...