news18-malayalam
Updated: September 21, 2019, 1:07 PM IST
ആത്മഹത്യ ചെയ്ത കരാറുകാരൻ ജോസഫ്
കണ്ണൂര്‍: ചെറുപുഴയിലെ കരാറുകാരന്റെ മരണം അന്വേഷിക്കുന്ന കെ പി സി സി സമതിയുടെ റിപ്പോര്‍ട്ട് പൂര്‍ത്തിയായി. പൊലീസ് കണ്ടെത്തിയ സാമ്പത്തിക ക്രമക്കേട് റിപ്പോർട്ട് ശരിവയ്ക്കുന്നുണ്ട്. കെ കരുണാകരന് സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനം ഉടന്‍ അവസാനിപ്പിക്കാനും ശിപാർശയുണ്ട്.
ട്രസ്റ്റിന്റെ മറവില്‍ ഒന്നര കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നെന്നാണ് കെ പി സി സി സമിതിയുടെ പ്രധാന കണ്ടെത്തല്‍. ട്രസ്റ്റിനെ കമ്പനിയാക്കി മാറ്റിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു. കെ കരുണാകരന് ട്രസ്റ്റിന്റെ പേരില്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി തുടങ്ങുന്നതിനു പിന്നിൽ ആതുര സേവനത്തിന് പകരം കച്ചവട താൽപര്യമാണെന്ന സംശയവും റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ കച്ചവട താല്പര്യമുള്ള ട്രസ്റ്റുകള്‍ അനുവദിക്കരുത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍ അവസാനിപ്പിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വവും വ്യക്തമാക്കുന്നു.
പാല ഉപതെരഞ്ഞെടുപ്പിന് ശേഷം കെപിസിസി അധ്യക്ഷന്‍ റിപ്പോര്‍ട്ട് കൈമാറും. മുന്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണന് നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, പി വി അബ്ദുല്‍ സലീം, ജെ സെബാസ്റ്റ്യന്‍, സി. ഡി സ്കറിയ എന്നിവര്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ വഞ്ചനാ കുറ്റത്തില്‍ റിമാന്റിലാണ്.
റിപ്പോര്‍ട്ടിന്റെ ഭാഗമായി ഇവര്‍ക്കെതിരെ പാർട്ടിയും നടപടിയെടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
Also Read
ചെറുപുഴയിലെ കരാറുകാരന്റെ മരണം: വഞ്ചനാകുറ്റത്തിന് കോൺഗ്രസ് നേതാക്കളടക്കം അഞ്ചുപേർ അറസ്റ്റിൽ
First published:
September 21, 2019, 12:58 PM IST