• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രാച്ചിലവ് വഹിക്കാമെന്ന് കെ.പി.സി.സി; മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി

ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രാച്ചിലവ് വഹിക്കാമെന്ന് കെ.പി.സി.സി; മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി

'നാടിന് പല വാഗ്ദാനങ്ങളും അവർ മുൻപും നൽകിയിട്ടുണ്ടല്ലോ' എന്നും മുഖ്യമന്ത്രി

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • Share this:
    അതിഥി തൊഴിലാളികളുടെ യാത്രാച്ചെലവ് വഹിക്കാൻ തയ്യാറെന്ന് അറിയിക്കാനായിരുന്നു കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർത്താ സമ്മേളനം. ചീഫ് സെക്രട്ടറിയേയും തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷണൽ മാനേജർമാരെയും ഇക്കാര്യം അറിയിച്ചു. സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും മുല്ലപ്പളളി പറഞ്ഞു. ഇത്രയും പറഞ്ഞവസാനിപ്പിച്ച് മുല്ലപ്പള്ളി എഴുന്നേറ്റു പോയി. ചോദ്യങ്ങളോട് അസഹിഷ്ണുത കാണിക്കാത്ത മുല്ലപ്പളളി
    രണ്ട് വരി പ്രസ്താവന മാത്രം വായിച്ച് എണിറ്റ് പോയപ്പോൾ മാധ്യമപ്രവർത്തകർക്ക് അമ്പരപ്പ്.

    മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കോൺഗ്രസിന്റെ ഓഫർ മാധ്യമപ്രവർത്തകർ  ശ്രദ്ധയിൽപ്പെടുത്തി. ചിരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാഗ്ദാനവുമായി വരുന്നവർക്ക് ചിലവിനെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നാടിന് പല വാഗ്ദാനങ്ങളും അവർ മുൻപും നൽകിയിട്ടുണ്ടല്ലോ എന്നും പരിഹാസചുവയോടെ മുഖ്യമന്ത്രി ചൂണ്ടികാട്ടി.

    You may also like:റിലയൻസ് ജിയോയിൽ 5655 കോടി രൂപയുടെ നിക്ഷേപം നടത്തി അമേരിക്കൻ കമ്പനി സിൽവർ ലേക്ക് [NEWS]മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും [NEWS]കോവിഡ് തിരക്കിനിടയിൽ ഒരു കല്യാണം; ഡ്യൂട്ടി കഴിഞ്ഞ് സബ് കലക്ടർ നേരെ കതിർമണ്ഡപത്തിലേക്ക് [NEWS]

    പ്രളയ ബാധിതർക്ക് വീട് വച്ചു നൽകുമെന്നതടക്കം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കോൺഗ്രസിനെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. അതിഥി തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതില്‍ കേന്ദ്ര സർക്കാരിനെതിരെ വലിയ വിമര്‍ശനം ഉയർന്നിരുന്നു. ഈ ഘട്ടത്തിലാണ് തൊഴിലാളികളില്‍ പണമില്ലാത്തവര്‍ക്ക് യാത്രക്കൂലി നല്‍കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങളോട് സോണിയാഗാന്ധി  നിര്‍ദേശിച്ചത്.

    മുല്ലപ്പള്ളി സഹായ സന്നദ്ധത അറിയിക്കാൻ മുഖ്യമന്ത്രിയെ വിളിച്ചില്ല. പകരം ചീഫ് സെക്രട്ടറിയെയും റെയിൽവേ ഡിവിഷണൽ മാനേജർമാരെയുമാണ് വിളിച്ചതെന്നും ശ്രദ്ധേയം.

    Published by:user_57
    First published: