തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍(CPM Party Congress) പങ്കെടുത്ത കെ വി തോമസിനെതിരെ കടുത്തനടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി(KPCC). കെ വി തോമസ്(K V Thomas) അച്ചടക്കലംഘനം നടത്തിയെന്നും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചെന്നും കെപിസിസി. സോണിയ ഗാന്ധിയ്ക്ക് ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്(K Sudhakaran) കത്തയച്ചു.
കൊച്ചിയിലെ വാര്‍ത്താസമ്മേളനം അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് കെപിസിസി എഐസിസിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെ വി തോമസിനെതിരായ നടപടി ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതേസമയം തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനാകില്ലെന്ന് കെ വി തോമസ് പറഞ്ഞു.
കോണ്‍ഗ്രസില്‍ തനിക്ക് പ്രാഥമികാംഗത്വം ഉണ്ടെന്നും പാര്‍ട്ടി ഭരണഘടന വായിക്കാത്തവരാണ് അംഗത്വം വിതരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ വിശിഷ്ടാതിഥിയാണ് കെവി തോമസ് പങ്കെടുത്തത്.
കെ വി തോമസിന് ഊഷ്മള സ്വീകരണമാണ് സിപിഎം നല്‍കിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഷാളണിയിച്ച് സ്വീകരിച്ചു. യേശുക്രിസ്തുവിന്റെ ചിത്രവും ഉപഹാരമായി നല്കി. സഖാക്കളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കെവി തോമസ് തന്റെ പ്രസംഗം ആരംഭിച്ചത്.
സെമിനാറില്‍ പങ്കെടുക്കാന്‍ വന്നത് ശരിയായ തീരുമാനമാണെന്നും ഉചിതമായ തീരുമാനം എടുക്കാന്‍ നിര്‍ദേശിച്ചത് പിണറായി വിജയനാണെന്നും കെ വി തോമസ് വേദിയില്‍ പറഞ്ഞു. അതേസമയം കെ റെയില്‍ പദ്ധതിയെ പിന്തുണച്ചും കെ വി തോമസ് സംസാരിച്ചു. കെ റെയിലിനെ എതിര്‍ക്കുകയാണോ ചെയ്യേണ്ടതെന്നും പദ്ധതി കൊണ്ടുവന്നത് പിണറായി ആയതുകൊണ്ട് എതിര്‍ക്കണമെന്നില്ലെന്നും തോമസ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.