നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജനമഹായാത്രയ്ക്ക് ഫണ്ടില്ല; 10 മണ്ഡലം കമ്മിറ്റികള്‍ കോൺഗ്രസ് പിരിച്ചുവിട്ടു

  ജനമഹായാത്രയ്ക്ക് ഫണ്ടില്ല; 10 മണ്ഡലം കമ്മിറ്റികള്‍ കോൺഗ്രസ് പിരിച്ചുവിട്ടു

  • News18
  • Last Updated :
  • Share this:
   കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നല്‍കാത്ത കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ 10 മണ്ഡലം കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശപ്രകാരമാണ് അച്ചടക്ക നടപടിയെടുത്തത്.

   കാസര്‍കോട് ജില്ലയിലെ മടിക്കൈ, പനത്തടി, കോടോം ബേളൂര്‍, ദേലംപാടി, പൈവളിഗെ, എന്‍മകജെ, ചീമേനി, കണ്ണൂര്‍ ജില്ലയിലെ രാമന്തളി, എരമം, കുറ്റൂര്‍, ചെങ്ങളായി മണ്ഡലം കമ്മിറ്റികളാണു പിരിച്ചുവിട്ടത്.

   പിരിച്ചുവിട്ട മണ്ഡലം കമ്മിറ്റികള്‍ക്കു പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് കെ.പി.സി.സി നിര്‍ദേശം നല്‍കി. പ്രവര്‍ത്തനഫണ്ട് ഭാഗികമായി നല്‍കിയ മണ്ഡലം കമ്മിറ്റികള്‍ക്കു ബാക്കി തുക നല്‍കാന്‍ 10 ദിവസത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്.

   Also Read ശബരിമല സ്ത്രീ പ്രവേശനം: എല്ലാ ഹർജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും

   First published:
   )}