കെ.പി.സി.സി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ അന്തരിച്ചു

പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു

news18-malayalam
Updated: August 14, 2019, 12:25 PM IST
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണൻ അന്തരിച്ചു
p ramakrishnan
  • Share this:
കണ്ണൂർ: കെ.പി.സി.സി ജനറൽ സെക്രട്ടറി പി രാമകൃഷ്ണൻ(77) അന്തരിച്ചു. കണ്ണൂർ മുൻ ഡി.സി.സി അധ്യക്ഷനായിരുന്നു. ഇന്ന് രാവിലെ 10.30ന് കൊയിലി ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ആദർശ രാഷ്ട്രീയത്തിൽ നിന്ന് അണുയിട വ്യതിചലിക്കാത്ത നേതാവായിരുന്നു പി രാമകൃഷ്ണൻ എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർക്ക് എല്ലാം പ്രചോദനമാകുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. സ്ഥാനങ്ങൾക്ക് വേണ്ടി കടിപിടി കൂടാത്ത അധികാര സ്ഥാനങ്ങളോട് കലഹിച്ച നേതാവ് ആയിരുന്നു പി രാമകൃഷ്ണൻ എന്നും കെ പി സി സി പ്രസിഡന്റ് കണ്ണൂരിൽ അനുസ്മരിച്ചു.
First published: August 14, 2019, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading