HOME » NEWS » Kerala » KPCC MAY ASK EXPLANATION FROM ANIL

വിമർശിച്ചതിൽ അതൃപ്തി; അനിൽ അക്കരയോട് KPCC വിശദീകരണം ചോദിച്ചേക്കും

പുതിയ പ്രസിഡന്റ് വരുന്നത് വരെ തൃശൂർ ഡി സി സി പ്രസിഡന്റിന്റെ ചുമതലയിൽ തുടരാൻ ടി എന്‍ പ്രതാപന് നേതൃത്വം നിര്‍ദേശം നല്‍കി

news18
Updated: July 24, 2019, 3:21 PM IST
വിമർശിച്ചതിൽ അതൃപ്തി; അനിൽ അക്കരയോട് KPCC വിശദീകരണം ചോദിച്ചേക്കും
അനിൽ അക്കര എംഎൽഎ
  • News18
  • Last Updated: July 24, 2019, 3:21 PM IST
  • Share this:
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെ വിമര്‍ശിച്ച അനില്‍ അക്കര എംഎല്‍എയുടെ നടപടിയില്‍ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. അനിൽ അക്കരയോട് വിശദീകരണം തേടിയേക്കും. പുതിയ പ്രസിഡന്റ് വരുന്നത് വരെ തൃശൂർ ഡി സി സി പ്രസിഡന്റിന്റെ ചുമതലയിൽ തുടരാൻ ടി എന്‍ പ്രതാപന് നേതൃത്വം നിര്‍ദേശം നല്‍കി.​

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമർശിച്ച അനിൽ അക്കരയുടെ നിലപാടിൽ നേതൃത്തിനാകെ അതൃപ്തിയുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി എന്നിവര്‍ വിഷയം ചർച്ച ചെയ്തു. പാര്‍ട്ടിയുടെ അവസാനവാക്കായ കെ പി സി സി പ്രസിഡന്റിനെതിരെ പ്രസ്താന നടത്തരുതായിരുന്നെന്ന അഭിപ്രായമാണ് നേതാക്കള്‍ക്ക്. അനിൽ അക്കരയോട് ഇക്കാര്യത്തിൽ വിശദീകരണം തേടണമെന്ന അഭിപ്രായവും നേതാക്കൾക്കുണ്ട്. ഇക്കാര്യത്തിൽ വരുംദിവസം തീരുമാനമെടുക്കും.

അതേസമയം ഡിസിഡി പ്രസിഡന്റില്ലെന്ന അനിൽ അക്കരയുടെ പരാതിയും നേതാക്കൾ പരിഗണിക്കുന്നുണ്ട്. പുതിയ പ്രസിഡന്റിനെ തീരുമാനിക്കും വരെ ടി എൻ പ്രതാപനോട് ചുമതലയിൽ തുടരാൻ നേതൃത്വം നിർദ്ദേശം നൽകി. എന്നാൽ സോഷ്യൽ മീഡിയയിൽ കെ പി സി സി പ്രസിഡന്റിനെ വിമർശിച്ച നിലപാട് അംഗീകരിക്കാനാകില്ല. ഫേസ്ബുക്കിലെ പോസ്റ്റിന് പിന്നാലെ ചാനലിൽ നടത്തിയ പരസ്യ പ്രസ്താവനയും ശരിയായില്ല. ഇക്കാര്യങ്ങളൊക്കെ പാർട്ടി വേദിയിൽ ചർച്ചയാക്കാനാണ് മുല്ലപ്പള്ളിയുടെ തീരുമാനം.

First published: July 24, 2019, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories