• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ സുരേന്ദ്രന് പിന്തുണയുമായി കെപിസിസി നിര്‍വാഹക സമിതി അംഗം

കെ സുരേന്ദ്രന് പിന്തുണയുമായി കെപിസിസി നിര്‍വാഹക സമിതി അംഗം

  • Share this:
    കോ‌ഴിക്കോട് : ബിജെപി നേതാവ് കെ. സുരേന്ദ്രന് പിന്തുണയുമായി നടത്തിയ പരിപാടിയിൽ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പങ്കെടുത്തത് വിവാദമാകുന്നു. ബിജെപി നേതാവിന്റ അറസറ്റിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിൽ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എം.നിയാസ് പങ്കെടുത്തതാണ് വിവാദം ആയിരിക്കുന്നത്.

    നയിക്കുന്നത് വെള്ളാപ്പള്ളിയും സുഗതനും; സര്‍ക്കാരിന്റേത് നവോത്ഥാന വീണ്ടെടുപ്പോ?

    എന്നാൽ ബിജെപി പരിപാടിയല്ലെന്നും എസ്.എന്‍.ഡി.പി യോഗം നേതാവാണ് പരിപാടിയുടെ സംഘാടകനെന്നുമായിരുന്നു നിയാസിന്റെ വിശദീകരണം. ജസ്റ്റിസ് ഫോര്‍ കെ.എസ് മനുഷ്യാവകാശ കൂട്ടായ്മയിലാണ് കെ.സുരേന്ദ്രനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത്. എന്നെന്നേക്കുമായി സുരേന്ദ്രനെ ജയിലില്‍ അടക്കാമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്നും നിയാസ് ചടങ്ങിൽ പറഞ്ഞിരുന്നു.

    ശബരിമലയിൽ സ്ത്രീകളെത്തിയാൽ തടയില്ല; നിലപാട് മാറ്റി സുഗതൻ

    കെ.സുരേന്ദ്രന്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ നേ‍ത്വത്വത്തിലായിരുന്നു കൂട്ടായ്മ നടന്നത്. എസ്.എന്‍.ഡി.പി യൂണിയന്‍ കോഴിക്കോട് താലൂക്ക് സെക്രട്ടറി സി.സുധീഷ് ആയിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. എന്നാല്‍ കെ.സുരേന്ദ്രന് വേണ്ടി പൊതുഇടത്തില്‍ നടത്തിയ പരിപാടിയായിരുന്നിട്ടും ആര്‍.എസ്.എസ് ബിജെപി നേതാക്കള്‍ ആരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമായി.

    First published: