നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KPCC | കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു; വി ടി ബൽറാം ഉൾപ്പടെ നാല് വൈസ് പ്രസിഡന്‍റുമാർ

    KPCC | കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു; വി ടി ബൽറാം ഉൾപ്പടെ നാല് വൈസ് പ്രസിഡന്‍റുമാർ

    56 അം​ഗ പട്ടികയിലെ നാലം​ഗ വൈസ്പ്രസിഡന്റുമാരില്‍ വനിതാ പ്രാതിനിദ്ധ്യം ഇല്ല എന്നത് ശ്രദ്ധേയമാണ്.

    വി.ടി. ബൽറാം

    വി.ടി. ബൽറാം

    • Share this:
      തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹിപ്പട്ടികയ്ക്ക് കോണ്‍​ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ​ഗാന്ധി അം​ഗീകാരം നൽകി. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണു​ഗോപാല്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വി ടി ബൽറാം, എൻ ശക്തൻ എന്നിവരുൾപ്പടെ നാല് വൈസ് പ്രസിഡന്‍റുമാരുണ്ട്. വി.ജെ. പൗലോസ്, വി.പി. സജീന്ദ്രന്‍ എന്നിവരാണ് മറ്റ് രണ്ട് വൈസ് പ്രസിഡന്‍റുമാർ. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറർ.

      28 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 23 ജനറല്‍ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും ട്രഷററും അടങ്ങുന്നതാണ് അം​ഗീകരിക്കപ്പെട്ടിരിക്കുന്ന ഭാരവാഹിപ്പട്ടിക. 56 അം​ഗ പട്ടികയിലെ നാലം​ഗ വൈസ്പ്രസിഡന്റുമാരില്‍ വനിതാ പ്രാതിനിദ്ധ്യം ഇല്ല എന്നത് ശ്രദ്ധേയമാണ്.

      പത്മജ വേണുഗോപാല്‍, ഡോ. സോന എന്നീ രണ്ട് വനിതകളെ കെ പി സി സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഡി സുഗതനേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ 23 ജനറല്‍ സെക്രട്ടറിമാരാണുള്ളത്. ഇതില്‍ മൂന്ന് പേര്‍ വനിതകളാണ്. ദീപ്തി മേരി വര്‍ഗീസ്, അലിപ്പറ്റ ജമീല, കെ എ തുളസി എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരില്‍ ഇടംപിടിച്ചത്.

      മതിയായ കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്നും മുതിര്‍ന്ന നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സമർത്ഥരായ നേതാക്കൾ ആണ് എല്ലാവരും. സെക്രട്ടിമരുടെ പട്ടിക വരുമ്പോൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകും. പാര്‍ട്ടി നന്നാവണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രതിഷേധിക്കില്ല. സാമുദായിക സംവരണം പൂർണമായും പാലിച്ചു. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

      Also Read- Cherian Philip|'നെതർലണ്ട് മാതൃക അവിടെപോയി പഠിച്ചു; തുടർ നടപടിയെക്കുറിച്ച് ആർക്കുമറിയില്ല': ചെറിയാൻ ഫിലിപ്പ്

      ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിൽ ഉള്ളതെന്ന് കെ സുധാകരൻ പറഞ്ഞു. സ്ത്രീകൾ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിർബന്ധമില്ല. രമണി പി നായർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ പേര് പിൻവലിക്കാൻ കാരണമായി. സുമ ബാലകൃഷ്ണൻ പാർട്ടിയിൽ സജീവമാകാൻ പറ്റുന്ന സാഹചര്യത്തിൽ ഇല്ലെന്നും കെ സുധാകരൻ പറഞ്ഞു.

      ഉമ്മൻ ചാണ്ടിയോടും ചെന്നിത്തലയോടും ചർച്ച നടത്തിയതാണെന്ന് സുധാകരൻ പറഞ്ഞു. കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെടില്ല. പട്ടികയ്ക്ക് എതിരെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ല. ഇതുവരെ ഒറ്റപ്പെട്ട് നിൽക്കുന്ന ഭാരവാഹി ആയിരുന്നു. അതിൽനിന്ന് ആശ്വാസമുണ്ട്. നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.
      Published by:Anuraj GR
      First published:
      )}