കെ.പി.സി.സി. വൈസ് പ്രസിഡന്റമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും പട്ടിക പ്രഖ്യാപിച്ചു കൊണ്ട് എ.ഐ.സി.സി. പുറത്തിറക്കിയ പ്രസ്ഥാവനയിൽ ഈ മാസം 10ന് മുമ്പ് മറ്റ് ഭാരവാഹികളേയും പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഗ്രൂപ്പ് തർക്കങ്ങളെ തുടർന്ന് സെക്രട്ടറിമാരുടേയും എക്സിക്യൂട്ടീവ് അംഗങ്ങളുടെയും നിയമനം വൈകുകയാണ്.
തർക്കം തുടരുന്ന സാഹചര്യത്തിൽ പുതിയ പട്ടിക ഹൈക്കമാന്റിന് കൈമാറാൻ സംസ്ഥാന നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ 70 പേരുടെ പട്ടികയാണ് ഹൈക്കമാന്റിന് കൈമാറിയിരുന്നത്. എന്നാൽ പട്ടിക ചുരുക്കി 50 പേരിലേക്കെത്തിക്കാനാണ് നിർദേശം. ആരെ ഒഴിവാക്കണമെന്നതിലാണ് തർക്കം തുടരുന്നത്.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും സംസ്ഥാന നേതൃത്വത്തിനു വെല്ലുവിളിയാണ്. ക്രിമിനൽ കേസുകൾ ഉണ്ടെന്നതിന്റെ പേരിൽ ആരെയും ഒഴിവാക്കാൻ കഴിയില്ലെന്നാണ് നിലപാട്. കേസുകൾ ഉള്ളവരെ ഭാരവാഹികൾ ആക്കാൻ കഴിയില്ലെങ്കിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുംപോലും ഭാരവാഹികൾ ആകാൻ കഴിയില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിമർശനം. അതേസമയം പട്ടിക നീളുന്നതിൽ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷം മുറുകുകയാണ്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.