• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

KPCC പുനഃസംഘടന ഉടൻ

News18 Malayalam
Updated: December 31, 2018, 12:50 PM IST
KPCC പുനഃസംഘടന ഉടൻ
  • Share this:
തിരുവനന്തപുരം: കെ പി സി സി പുനഃസംഘടന ഉടന്‍ നടത്താന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ധാരണ. പുനഃസംഘടന എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരെ ചുമതലപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡി സി സി അധ്യക്ഷന്മാരെ മാറ്റേണ്ടതില്ലെന്നും ധാരണയായി.

മൂന്നു മാസമായി തീരുമാനമാകാത്ത പുനഃസംഘടനയാണ് എത്രയുംവേഗം നടത്താന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചത്. ജംബോ കമ്മിറ്റി വേണ്ട എന്നതിന് അപ്പുറം ഭാരവാഹികളുടെ എണ്ണത്തിലോ മാറ്റത്തിന്റെ മാനദണ്ഡങ്ങളിലോ തീരുമാനമായില്ല. പ്രവര്‍ത്തന മികവില്ലാത്ത ചില ഡി സി സി അധ്യക്ഷന്മാരെ മാറ്റാന്‍ നേരത്തെ ആലോചിച്ചിരുന്നു.

രണ്ടോ മൂന്നോ അധ്യക്ഷന്മാരെ മാത്രമായി മാറ്റുന്നത് ഗ്രൂപ്പ് സമുദായ സമവാക്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി. തല്‍ക്കാലം മേല്‍ തട്ടില്‍ മാത്രം പുനഃസംഘടന്ന മതിയെന്നും വിപുലമായ പുനഃസംഘടന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്താനുമാണ് ആലോചന.

ഫെബ്രുവരിയില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന കേരളയാത്ര നടത്തും. ജനുവരി അവസാന ആഴ്ച നടക്കുന്ന യൂത്ത് കോൺഗ്രസ് ഭാരവാഹി യോഗത്തില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.

First published: December 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍