നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Political Murder | 'SDPI-RSS വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടി'; കെ സുധാകരന്‍

  Political Murder | 'SDPI-RSS വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടി'; കെ സുധാകരന്‍

  ഇടതുഭരണത്തില്‍ അക്രമപരമ്പരകളും കൊലപാതകങ്ങളും തുടര്‍ക്കഥയായി. ഗുണ്ടകളും രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്.

  കെ സുധാകരൻ

  കെ സുധാകരൻ

  • Share this:
   തിരുവനന്തപുരം: പിണറായി വിജയന്റെ(Pinarayi Vijayan) ഭരണത്തില്‍ കേരളം ചോരക്കളമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍(K Sudhakaran). എസ്ഡിപിഐ(SDPI), ആര്‍എസ്എസ്(RSS) എന്നീ വിഷപ്പാമ്പുകളെ പാലൂട്ടി വളര്‍ത്തിയതിന് പിണറായി വിജയന് കിട്ടിയ തിരിച്ചടിയാണിത്.

   ആര്‍എസ്എസ്-എസ്ഡിപിഐ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലീസും കാട്ടിയ കുറ്റകരമായ അനാസ്ഥയുടെ ഫലമാണ് ആലപ്പുഴയില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങള്‍. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരിലെ തലശ്ശേരിയില്‍ പരസ്യമായി ബിജെപി പ്രവര്‍ത്തകര്‍ മുസ്സീം വിരുദ്ധ മുദ്രാവാക്യം പ്രകടനം നടത്തിയിട്ടും അദ്ദേഹം ഒന്നും ചെയ്തില്ല. ഇടതുഭരണത്തില്‍ അക്രമപരമ്പരകളും കൊലപാതകങ്ങളും തുടര്‍ക്കഥയായി. ഗുണ്ടകളും രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്.

   തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ബിജെപി- ആര്‍എസ്എസിനോടും എസ്ഡിപിഐയോടും മുഖ്യമന്ത്രി കാട്ടുന്ന രാഷ്ട്രീയ വിധേയത്വ അടിമത്തമാണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്താന്‍ ഇരുകൂട്ടര്‍ക്കും പ്രചോദനം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

   ആലപ്പുഴയില്‍  മണിക്കൂറുകളുടെ ഇടവേളയിൽ നാടിനെ നടുക്കി ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ RSS, SDPI പ്രവർത്തകർ പിടിയിലായത്.

   Also Read-Political Murder |രാഷ്ട്രീയ കൊലപാതകം എന്ന പേരിൽ നടക്കുന്ന പ്രതികാരക്കൊലകൾ അവസാനിപ്പിക്കണം: വെൽഫെയർ പാർട്ടി

   എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് പേരെ ആർഎസ്എസ് പ്രവർത്തകരെ ജില്ലാ കാര്യാലയത്തിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അക്രമിസംഘത്തിന് റെന്റ് എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണ്.

   Also Read-Political Murder | വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ RSS-SDPI ശ്രമം; രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിഡി സതീശന്‍

   വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നാണ് പൊലീസ് കണ്ടെത്തൽ. ശബരിമലയ്ക്ക് പോകാനെന്ന് പറഞ്ഞാണ് വാഹനം കൊണ്ടുപോയത്. ബിജെപി(BJP) ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ 11 SDPI പ്രവർത്തകരും കസ്റ്റഡിയിലുണ്ട്.

   Also Read-BJP നേതാവിന്റെ കൊലപാതകം; 'പിന്നില്‍ ഉന്നതതല ഗൂഢാലോചന; ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍'; കെ സുരേന്ദ്രന്‍

   ഇന്നലെ രാത്രിയാണ് എസ്ഡിപിഐ സംസ്ഥാനസെക്രട്ടറി കെ എസ് ഷാനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന്റെ ഞെട്ടൽ തീരുംമുമ്പേ പുലർച്ചെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ അക്രമികൾ വീട്ടിനുള്ളിൽ കയറി കൊലപ്പെടുത്തിയത്.
   Published by:Jayesh Krishnan
   First published: