'തെറ്റിനെ തെറ്റായി കാണുന്നു; യാതൊരു ന്യായീകരണത്തിനും മുതിരാതെ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു': കെ.സുധാകരൻ
'തെറ്റിനെ തെറ്റായി കാണുന്നു; യാതൊരു ന്യായീകരണത്തിനും മുതിരാതെ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു': കെ.സുധാകരൻ
പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ നടത്തിയ പ്രതികരണമായിരുന്നെന്നും സുധാകരൻ പറഞ്ഞു
Last Updated :
Share this:
തിരുവനന്തപുരം: എംഎം മണിക്കെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ. മണിയെ കുറിച്ച് താൻ നടത്തിയ പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നിയെന്നും പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ നടത്തിയ പ്രതികരണമായിരുന്നെന്നും സുധാകരൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അധിക്ഷേപ പരാമർശത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചത്.
മഹിളാകോൺഗ്രസ് മാര്‍ച്ചില്‍ എംഎം മണിയെ ചിമ്പാൻസിയാക്കി ചിത്രീകരിച്ച് പ്രതിഷേധം നടത്തിയിരുന്നു. സംഭവം വിവാദമായതോടെ മഹിളാ കോൺഗ്രസ് മാപ്പു പറഞ്ഞിരുന്നു. എന്നാൽ മണിയുടെ രൂപം അതു തന്നെല്ലേ എന്നായിരുന്നു മഹിളാ കോൺഗ്രസിന്റെ മാര്‍ച്ചിന് പിന്തുണച്ചുകൊണ്ട് സുധാകരന്റെ പ്രതികരണം. ഈ പരാമർശത്തിലാണ് സുധാകരൻ ഖേദം പ്രകടിപ്പിച്ചത്.
കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി.
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.
തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.