നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേന്ദ്രവും കേരളവും ചേട്ടന്‍ ബാവ അനിയന്‍ ബാവ; സര്‍ക്കാരിന് ലാഭവിഹിതത്തില്‍ കണ്ണ്'; കെ സുധാകരന്‍

  'കേന്ദ്രവും കേരളവും ചേട്ടന്‍ ബാവ അനിയന്‍ ബാവ; സര്‍ക്കാരിന് ലാഭവിഹിതത്തില്‍ കണ്ണ്'; കെ സുധാകരന്‍

  എന്ത് നിര്‍മ്മാണം നടത്തിയാലും സര്‍ക്കാര്‍ കമ്മീഷന്‍ പറ്റുമെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

  കെ സുധാകരൻ

  കെ സുധാകരൻ

  • Share this:
   കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സര്‍ക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണ്. കേരളവും കേന്ദ്രവും അനിയന്‍ ബാവ ചേട്ടന്‍ ബാവ പോലെയാണെന്ന് കെ സുധാകരന്‍ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയതെല്ലാം ബിജെപി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുകയാണെന്നും കേരളത്തിലും അതുപോലെയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

   സര്‍ക്കാരിന്റെ ലാഭവിഹിതത്തിലാണ് കണ്ണ്. റെയില്‍, ജലപാത എല്ലാം കമ്മീഷന്‍ അടിച്ചെടുക്കാനുള്ള പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. എന്ത് നിര്‍മ്മാണം നടത്തിയാലും സര്‍ക്കാര്‍ കമ്മീഷന്‍ പറ്റുമെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. എത്ര ഇടപാടുകളില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കമ്മീഷന്‍ വാങ്ങിയതെന്ന് സുധാകരന്‍ ചോദിച്ചു. ലാവ്‌ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റുന്നു. ഇതിന് കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ ഇടപെടുന്നുണ്ടെന്നും പരസ്പര ധാരണയാണെന്നും സുധാകരന്‍ ആരോപിച്ചു.

   മുട്ടില്‍ മരംമുറി അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിയിലേക്ക് എത്തും. തെളിവുകള്‍ മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടെന്നറിയാം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് അഴിമതിക്ക് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് നടത്തി.

   കള്ളക്കടത്ത് കേസ് ഇന്ന് ജീവിച്ചിരിപ്പുണ്ടോയെന്ന് സുധാകരന്‍ ചോദിച്ചു. നാല് വര്‍ഷം കൊണ്ട് നടന്ന സ്വപ്‌ന സുരേഷിനെ മുഖ്യമന്ത്രി അറിയില്ലെന്ന് പറയുന്നു എന്നും സുധാകരന്‍ പറഞ്ഞു.

   നാര്‍ക്കോട്ടിക് ജിഹാദ്; സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിയ്ക്കണം; ആവശ്യവുമായി ബിജെപി

   പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാന്‍ മനസാണുള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

   ഹരിത വിഷയത്തില്‍ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാണക്കാട് കുടുംബത്തിന് ചേര്‍ന്ന നടപടിയല്ല ഇതെന്നും ഹരിതയില്‍ നടപ്പായത് താലിബാന്‍ രീതിയാണെന്നും സപരേന്ദ്രന്‍ കുറ്റപ്പെടുത്തി.

   താലിബാന്‍ യുഗത്തിലേക്കാണോ കേരളം പോകുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല. പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

   തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനായി സമരം ചെയ്യേണ്ടി വരുന്നത് കേരളത്തില്‍ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷ പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നത് നാണക്കേടാണെന്നും പ്രതിമ സ്ഥാപിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരൂരില്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തിരൂരില്‍ ബിജെപി തുഞ്ചന്‍ പ്രതിമ സ്ഥാപിക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
   Published by:Jayesh Krishnan
   First published:
   )}