• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതിയാല്‍ പതിവുപോലെ പിണറായി വിജയന് 'യൂ ടേൺ' അടിക്കാം; കെ.സുധാകരന്‍

കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതിയാല്‍ പതിവുപോലെ പിണറായി വിജയന് 'യൂ ടേൺ' അടിക്കാം; കെ.സുധാകരന്‍

ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെ കുറച്ച് കാലത്തിനപ്പുറം 'വലിയ' മറുപടി പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ സുധാകരൻ പറഞ്ഞു.

  • Last Updated :
  • Share this:
    എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പിന്തുണച്ച് KPCC പ്രസിഡന്റ് കെ സുധാകരൻ. കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് ''യൂ -ടേൺ "അടിക്കാമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സുധാകരൻ പറഞ്ഞു.

    'കുറ്റം ചെയ്തിട്ടില്ല; കഞ്ചാവ് കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; എകെജി സെന്റർ ആക്രമണക്കേസ് പ്രതി


    സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെ കുറച്ച് കാലത്തിനപ്പുറം 'വലിയ' മറുപടി പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ സുധാകരൻ പറഞ്ഞു.

    കെ. സുധാകരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

    കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് ''യൂ -ടേൺ "അടിക്കാം. ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത്‌ കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ട്.





    സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം 'വലിയ' മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കുക.



    ജിതിനെ പാർട്ടി സംരക്ഷിക്കും.



    -കെ.സുധാകരൻ.

    Published by:Arun krishna
    First published: