തിരുവവനന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമർശത്തിൽ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്ത് കെപിസിസി അധ്യഷൻ കെ സുധാകരൻ. രണ്ടാം എൽഡിഎഫ് സർക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജിയെന്ന് അദ്ദേഹം പറഞ്ഞു. ചെ യ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചതെന്ന് സംശയമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജി പ്രഖ്യാപിക്കുന്ന സമയത്ത് ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാവാതിരുന്നത് നിർഭാഗ്യകരമാണെന്ന് സുധാകരൻ പറഞ്ഞു. സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രി പദവി രാജിവച്ചത് ആരോടോ വാശി തീര്‍ക്കാനെന്ന പൊലെയാണെന്നും സുധാകരന് പറഞ്ഞു.
എംഎല്‍എ സ്ഥാനത്ത് തുടരാൻ സജി ചെറിയാൻ യോഗ്യനല്ലെന്നും ഇക്കാര്യത്തിൽ നിയമനടപടി ആലോചിച്ചു തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു. സർക്കാരിൽ രണ്ടാം വിക്കറ്റ് ഉടൻ വീഴും. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കുമെന്ന് സുധാകരൻ പരിഹസിച്ചു.
അതേസമയം സജി ചെറിയാൻ എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. പ്രസംഗത്തെ തള്ളി പറയാത്തത് അത്ഭുതപ്പെടുത്തുന്നെന്ന് വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തിൽ സജി ചെറിയാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
ഭരണഘടനയക്കെതിരായ പരാമർശത്തിലാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചത്. രാജിയില്ലെന്ന് ആവർത്തിച്ച സജി ചെറിയാൻ, പാർട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വൈകിട്ടോടെ രാജി സമർച്ചതെന്നാണ് വിവരം. എന്നാൽ രാജി സ്വതന്ത്ര തീരുമാനപ്രകാരമാണെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാദ പ്രസംഗം ആദ്യമായി പുറത്തുവിട്ടത് ന്യൂസ് 18 ആയിരുന്നു. പിന്നാലെ രാജി ആവശ്യം ശക്തമാവുകയായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.