• HOME
 • »
 • NEWS
 • »
 • kerala
 • »
 • K Sudhakaran | 'പൂഴിക്കടകന്‍ ഒന്നും എന്റെ അടുത്ത് എടുക്കരുത്; ഇത് ജനുസ് വേറെയാ'; കെ സുധാകരന്‍

K Sudhakaran | 'പൂഴിക്കടകന്‍ ഒന്നും എന്റെ അടുത്ത് എടുക്കരുത്; ഇത് ജനുസ് വേറെയാ'; കെ സുധാകരന്‍

കോണ്‍ഗ്രസ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ സുധാകരൻ

കെ സുധാകരൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കലിന് എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍(K Sudhakaran). പീഡനക്കേസ്, ഒളിക്യാമറ അടക്കമുള്ള കേസുകളും ആരോപണങ്ങളുമാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച് ചോദ്യത്തോട് രൂക്ഷമായാണ് കെ സുധാകരന്‍ പ്രതികരിച്ചത്.

  'ഈ പൂഴിക്കടകന്‍ ഒന്നും എന്റെ അടുത്ത് എടുക്കരുത്. ഇത് ജനുസ് വേറെയാ. അന്വേഷിച്ചോട്ടെ, നടപടി വന്നോട്ടെ. അത് അപ്പോള്‍ കാണാം. ഞാന്‍ വെല്ലുവിളിക്കുന്നു. ഇത് വേറെ ആള്. ഇത് കെ സുധാകരനാണ്' കെ സുധകാരന്‍ പറഞ്ഞു. മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത് ചികിത്സയ്ക്ക് പോയത് വിവാദമായിരുന്നു.

  കോണ്‍ഗ്രസ് ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരവാഹി പട്ടിക സംബന്ധിച്ച് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും കെ മുരളീധരനുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

  Also Read-'വിജയരാഘവന്‍ പിണറായി മന്ത്രിസഭയിലെ വിദൂഷകന്‍'; സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്

  Monson Mavunkal| മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറകൾ; പോക്സോ കേസിലെ ഇരയുടെ വെളിപ്പെടുത്തൽ

  മോൺസൻ മാവുങ്കലിനെതിരെ (Monson Mavunkal) പോക്സോ (POCSO)കേസിലെ ഇരയുടെ വെളിപ്പെടുത്തൽ. മോൺസന്റെ തിരുമ്മൽ കേന്ദ്രത്തിൽ(Massage parlor) ഒളിക്യാമറകൾ(hidden camera) സ്ഥാപിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയുടെ  മൊഴി. ഇവിടെയെത്തുന്നവരുടെ ദൃശ്യങ്ങൾ ക്യാമറ വഴി മോൺസൻ ശേഖരിച്ചു. ഇതുകൊണ്ടാണ് ആരും പരാതിയുമായി രംഗത്ത് വരാത്തതെന്നും പെൺകുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

  മോൺസന്റെ വീട്ടിലും തിരുമ്മൽ കേന്ദ്രത്തിലും  വീണ്ടും പരിശോധനടത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഒളിക്യാമറ ദൃശ്യങ്ങൾ എവിടെയെന്നും ആരാണ് സൂക്ഷിച്ചിരിക്കുന്നതെന്നും ഇനിയും വ്യക്തമായിട്ടില്ല. പെൺകുട്ടിയുടെ മൊഴിയോടെ ഇത് സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തും. മോൻസന്റെ കൂട്ടാളികളെയും ചോദ്യം ചെയ്യും. ഒളിക്യാമറ ഉണ്ടായിരുന്നെന്ന് ക്രൈം ബ്രാഞ്ചിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

  തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസാണ്  മോൻസനെതിരെ ആദ്യം കേസ് എടുത്തത്. പിന്നീട് പോക്സോ കേസും  ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ഈ കേസിൽ നിയമപരമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

  തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം കലൂരിലെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിലുള്ളത്. മൂന്ന് വർഷം മുമ്പ് പെൺകുട്ടിക്ക് പതിനേഴ് വയസുള്ളപ്പോഴായിരുന്നു പീഡനം നടന്നത്. ഇത്രയും കാലം പീഡനവിവരം പുറത്തറിയിക്കാതിരുന്നത് ഭയം കൊണ്ടാണെന്നും പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലുണ്ട്.

  Also Read-നയതന്ത്ര സ്വർണക്കടത്ത്: എല്ലാം ശിവശങ്കറിന്റെ അറിവോടെയെന്ന് കസ്റ്റംസ് കുറ്റപത്രം 

  നിലവിൽ സാമ്പത്തിക തട്ടിപ്പ് ഉൾപ്പെടെ ലഭിച്ച ആറ് പരാതികളിലാണ് കേസെടുത്ത് ക്രൈംബ്രാഞ്ച്  അന്വേഷണം നടത്തുന്നത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത് എറണാകുളം നോർത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൗഹൃദ വലയത്തിലെ സ്ത്രീകളെ പലരെയും മോൻസൻ മാവുങ്കൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന ആരോപണം സാമ്പത്തിക തട്ടിപ്പ് പരാതികൾ നൽകിയവർ ഉയർത്തിയിരുന്നു

  എന്നാൽ ലൈംഗിക ചൂഷണത്തിന് ഇരയായവരാരും പരാതി ഇതുവരെ നൽകിയിട്ടില്ല. ഇതിനിടയിലാണ് മാവുങ്കലിനെതിരെ ബലാത്സംഗ കേസ് ഉയർന്നിരിക്കുന്നത്. പുരാവസ്തുക്കളുടെ പേരിൽ ഇയാൾ നടത്തിയ തട്ടിപ്പുകളിൽ ഒരോ കേസിലും പ്രത്യേകമായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തും തെളിവെടുത്തുമുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

  Also Read-Kerala Rain| കൊക്കയാർ ഉരുൾപൊട്ടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 20 ആയി

  പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ  എറണാകുളം നോർത്ത് പോലീസും അന്വേഷണം വിപുലമാക്കിയിട്ടുണ്ട്. കേസിൽ മോൻസനെ കൂടാതെ മറ്റൊരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. പെൺകുട്ടിയിൽ നിന്ന് ഇതു സംബന്ധിച്ച് മൊഴി രേഖപ്പെടുത്തും.

  പീഡന പരാതിയിൽ ആദ്യമായാണ് മോൺസനെതിരെ കേസ് എടുക്കുന്നത്. പലരും ആരോപണങ്ങൾ ഉന്നയിച്ച സ്ഥിതിക്ക്  ഇനി അതെല്ലാം പരാതിയായി വരുമെന്നാണ്   അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
  Published by:Jayesh Krishnan
  First published: