നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • K Sudhakaran | 'മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം'; കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

    K Sudhakaran | 'മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം'; കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

    കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

    കെ സുധാകരൻ

    കെ സുധാകരൻ

    • Share this:
      തിരുവനന്തപുരം: കോഴിക്കോട്(Kozhikkod) സ്വകാര്യ ഹോട്ടലില്‍ രഹസ്യയോഗം ചേര്‍ന്ന കോണ്‍ഗ്രസ്(Congress) നേതാക്കള്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി(KPCC) പ്രസിഡന്റ് കെ സുധാകരന്‍ (K Sudhakaran). കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്ന് സുധാകരന്‍ വ്യക്തമാക്കി.

      ഡിസിസിയുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കും അതിന് ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാവുമെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ്സ് ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും.

      മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡന്റ് യു രാജീവന്‍ മാസ്റ്ററടക്കം 20 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

      കല്ലായ് റോഡിലെ ഹോട്ടലില്‍ ആയിരുന്നു യോഗം നടന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.

      Also Read-കോണ്‍ഗ്രസുകാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മുന്‍ DCC പ്രസിഡന്റ് യു രാജീവന്‍ ഉള്‍പ്പെടെ 20 പ്രതികള്‍

      മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന്‍ വി നമ്പ്യാരെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കഴുത്തിന് പരിക്കേറ്റു ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സിആര്‍ രാജേഷ്, കൈരളി ടിവിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തു.

      പുനഃസംഘടനയ്ക്ക് ശേഷം കെപിസിസി പ്രസിഡന്റ് പാര്‍ട്ടി സെമി കേഡര്‍ രീതിയിലേക്ക് മാറുന്നമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായിരുന്നു യോഗം ചേര്‍ന്നതെന്നാണ് സൂചന.
      Published by:Jayesh Krishnan
      First published:
      )}