തിരുവനന്തപുരം: ജോജുവുമായുള്ള (Joju George) പ്രശ്നം ജോജുവിനോട് മാത്രമുള്ളതാണെന്നും അത് സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്നമായി മാറരുത് എന്നും KPCC പ്രസിഡന്റ് കെ.സുധാകരന് (KPCC President K Sudhakaran). നടന് ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോജുവില്‍ നിന്നുണ്ടായത് അപക്വമായ നടപടിയാണെന്നും അതിന് സിനിമ ലോകത്തെ എല്ലാവരേയും ശിക്ഷിക്കരുതെന്നും കെ. സുധാകരന് പറഞ്ഞു. പ്രശ്നം തീര്‍ക്കാന്‍ ജോജു എത്തിയതാണെന്നും എന്നാല്‍ മുതിര്‍ന്ന ചില സിപിഎം നേതാക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.
അതേ സമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച ജലവിഭവ വകുപ്പ് മന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ രാജിവെക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു. സഭയില്‍ മന്ത്രി കളവ് തിരുത്തിയത് അപൂര്‍വ്വ സംഭവമാണെന്നും തിരുത്തി പറയാന്‍ മന്ത്രിക്ക് നാണവും മാനവുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഇന്ധ നികുതി കുറയ്ക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും കെ. സുധാകരന് പറഞ്ഞു. ഇന്ധനനികുതി ഇളവ് ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി തൃപ്തികരമല്ലായെന്നും പക്ഷേ കേരളം അത്ര പോലും കാണിക്കാത്തത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെ; മന്ത്രിമാര്‍ നല്‍കുന്നത് വ്യത്യസ്ത മറുപടി : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ (mullaperiyar)മരം മുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് (Opposition leader VD Satheesan).
മുല്ലപ്പെരിയാറില്‍ സംയുക്ത പരിശോധന നടത്തിയില്ലെന്ന് വനം മന്ത്രി നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായ നിലപാടാണ് ജിലവിഭവ വകുപ്പ് മന്ത്രിക്കു വേണ്ടി മറുപടി നല്കിയ മന്ത്രി കെ കൃഷ്ണന് കുട്ടി ഇന്ന് നിയമസഭയില്‍ സ്വീകരിച്ചത്.
സര്‍ക്കാര്‍ അറിയാതെ ഏതോ ഒരു ഉദ്യോഗസ്ഥന് ഒരു സുപ്രഭാതത്തില്‍ ഉത്തരവ് ഇറക്കിയെന്ന മട്ടില്‍ സംസാരിച്ച വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ജനങ്ങളെ പരിഹസിക്കുകയും ചെയ്തിരിക്കുകയാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ പൊതു നിലപാടിന് വിരുദ്ധമാണ് മരം മുറി ഉത്തരവ്. ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Joju george, K sudhakaran, KPCC President K. Sudhakaran