• HOME
  • »
  • NEWS
  • »
  • kerala
  • »
  • K Sudhakaran | കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ആക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

K Sudhakaran | കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ആക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സുധാകരന്റെ യാത്രയ്ക്കും സായുധ പൊലീസ് അകമ്പടിയുണ്ടാകും.

കെ സുധാകരൻ

കെ സുധാകരൻ

  • Share this:
    കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂരിലെ സുധാകരന്റെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രയ്ക്കും സായുധ പൊലീസ് അകമ്പടിയുണ്ടാകും.

    മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സുധാകരന്റെ ഭാര്യവീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സുധാകരന്റെ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സായുധ പൊലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയത്.

    മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയായിരുന്നു ആക്രമണമുണ്ടയത്. കെ.സുധാകരന്‍ എംപിയുടെ ഭാര്യ സ്മിത ടീച്ചറുടെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. സിപിഎം പ്രകടനത്തിന് പിന്നാലെയാണ് കല്ലേറുണ്ടായത്.

    Also Read-Swapna Suresh | രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡിയ്ക്ക് ലഭിച്ചു; ബുധനാഴ്ച സ്വപ്‌ന സുരേഷിന്റെ മൊഴിയെടുക്കും

    KM Shaji | 'പിണറായി വിജയനെ കാണുമ്പോള്‍ ചില ലീഗ് നേതാക്കള്‍ക്ക് മുട്ടുവിറയ്ക്കുന്നു'; രൂക്ഷവിമര്‍ശനവുമായി കെഎം ഷാജി

    കോഴിക്കോട്: പിണറായി വിജയനെ കാണുമ്പോള്‍ ചില ലീഗ് നേതാക്കന്മാര്‍ക്ക് മുട്ടുവിറയ്ക്കുന്നുവെന്ന് പാര്‍ട്ടി നേതാവ് കെഎം ഷാജി. അണികളെ വഴിയിലിട്ടിട്ട് ഇരുട്ടിന്റെ മറവില്‍ പോയി മറ്റുള്ളവര്‍ക്ക് സ്തുതി പാടുന്നവരുടെ കാപട്യം ഏറെ വലുതാണെന്ന് ഷാജി പറഞ്ഞു.

    'എന്നെയൊക്കെ കാണുമ്പോള്‍ വലിയ മൊഞ്ചാക്കി വര്‍ത്തമാനം പറയുന്നത് നിര്‍ത്തി നിങ്ങള്‍ നേര് പറണം. പ്രവാസികളോട് ഞാന്‍ ചോദിക്കുകയാണ്. നിങ്ങള്‍ക്ക് എന്തിന്റെ പേടിയാണ്?എന്തിനാണിങ്ങനെ മൊഞ്ചാക്കി സംസാരിക്കുന്നത്? എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത്? ഓരോരുത്തരെ കാണുമ്പോള്‍ കളം മാറുന്നത്?' ഷാജി ചോദിക്കുന്നു.

    Also Read-പയ്യന്നൂർ ഏരിയ സെക്രട്ടറിയെ മാറ്റിയത് ഐക്യം ഇല്ലായ്മ പരിഹരിക്കാൻ; വിശദീകരണവുമായി സിപിഎം

    നേതാക്കന്മാര്‍ പറഞ്ഞിട്ടാണ് പ്രവര്‍ത്തകര്‍ സമരമുഖേത്തിറങ്ങുന്നത്. അവരുടെ വാപ്പ പറഞ്ഞിട്ടല്ലെന്നും ഷാജി പറഞ്ഞു.പ്രവര്‍ത്തകരുടെ കൂടെ നിന്നുകൊടുക്കാന്‍ കഴിയണം. അണികളെ തീപാറിച്ച് തെരുവിലേക്ക് പറഞ്ഞയക്കുന്ന പണിയല്ല നേതാക്കന്മാരുടേതെന്നും അവരുടെ പ്രശ്‌നങ്ങളില്‍ കൂടെയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പിണറായി ബഹുമാനം ലീഗിന്റെ ചെലവില്‍ വേണ്ടെന്നും ഷാജി പറഞ്ഞു.

    അതേസമയം എംഎ യൂസുഫലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പേര് പറയാതെ ഷാജിയുടെ വിമര്‍ശിച്ചു. യോഗിയെയും മോദിയെയും പിണറായിയെയും തൃപ്തിപ്പെടുത്തേണ്ടിവരും. തന്റെ ബിസിനസ് നടത്താന്‍ അതൊക്കെ ആയിക്കോയെന്നും എന്നാല്‍ ലീഗിനെ വിലക്ക് വാങ്ങാന്‍ വന്നാല്‍ വിവരം അറിയുമെന്നും ഷാജി.
    Published by:Jayesh Krishnan
    First published: