HOME » NEWS » Kerala » KPCC PRESIDENT K SUDHAKARAN SAYS COMPLETE REORGANISATION IN CONGRESS

KPCC | ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കും; പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണിയെന്ന് കെ സുധാകരൻ

പുതിയ ഭാരവാഹികളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. 23 ഭാരവാഹികളടക്കം കെ പി സി സി എക്‌സിക്യൂട്ടിവില്‍ 51 പേരുണ്ടായിരിക്കും.

News18 Malayalam | news18-malayalam
Updated: June 23, 2021, 8:56 PM IST
KPCC | ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കും; പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണിയെന്ന് കെ സുധാകരൻ
k Sudhakaran
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്താന്‍ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കെ പി സി സി, ഡി സി സി ജംമ്പോ കമ്മറ്റികള്‍ പിരിച്ചുവിട്ട് പുന:സംഘടിപ്പിക്കും. പുതിയ ഭാരവാഹികളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. 23 ഭാരവാഹികളടക്കം കെ പി സി സി എക്‌സിക്യൂട്ടിവില്‍ 51 പേരുണ്ടായിരിക്കും. മൂന്ന് വൈസ് പ്രസിഡന്റുമാര്‍, 15 ജനറൽ സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരെ കൂടാതെ കെ പി സി സി സെക്രട്ടറിമാരും ഉണ്ടായിരിക്കും.

ഭാരവാഹികളില്‍ പത്തുശതമാനം പേര്‍ സ്ത്രീകളും പത്തുശതമാനം പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗവുമായിരിക്കും. സംസ്ഥാന ജില്ലാതലങ്ങളില്‍ അച്ചടക്ക സമതിയും അപ്പീല്‍ സമതിയും ഉണ്ടാകും. കെ പി സി സിയുടെ അതേ മാതൃകയിലാണ് ഡി സി സികള്‍ പുന:സംഘടിപ്പിക്കുന്നത്. ചെറിയ ജില്ലകളായ കാസര്‍ഗോഡ്, വയനാട്, പത്തനംതിട്ട, ഇടുക്കി എന്നീ ഡി സി സികള്‍ക്ക് ഭാരവാഹികള്‍ കുറവായിരിക്കും.

ബ്ലോക്ക് കമ്മറ്റികള്‍ക്ക് മുകളില്‍ നിയോജക മണ്ഡലം കമ്മറ്റി ഉണ്ടാകും. കെ പി സി സി മുതല്‍ ബൂത്ത് തലംവരെയുള്ള നിലവിലെ കമ്മറ്റിക്ക് പുറമെ വീടുകളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടം(മൈക്രോലെവല്‍ കമ്മറ്റി) രൂപീകരിക്കും.

കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി. മീഡിയാ കമ്മിറ്റിയും ചാനല്‍ ചര്‍ച്ചയ്ക്ക് നിയോഗിക്കാനുള്ള ഭാരവാഹികളുടെ പാനലും രൂപീകരിക്കും. കെ പി സിസിക്ക് പൊളിറ്റിക്കല്‍ സ്‌കൂള്‍ തുടങ്ങുന്നതാണെന്നും കെ. സുധാകരന്‍ അറിയിച്ചു.

Also Read- 'സല്‍പ്പേരിന് കളങ്കംവരുത്തി'; 100 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി ടി തോമസ് എംഎൽഎക്ക് കിറ്റെക്സിന്റെ വക്കീൽ നോട്ടീസ്

കെ. സുധാകരന്‍ കെ പി സി സി പ്രസിഡന്റായ ശേഷം ചേരുന്ന കെ  പി സി സിയുടെ ആദ്യ രാഷ്ട്രീയകാര്യ സമിതിയോഗമായിരുന്നു ഇന്നത്തേത്. കെ പി സി സി, ഡി സി സി പുനഃസംഘടനയ്ക്കായി മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതായിരുന്നു രാഷ്ട്രീയകാര്യ സമിതിയിലെ മുഖ്യ ചര്‍ച്ചാ വിഷയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം പരാജയപ്പെട്ടവരെ കെ പി സി സി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തണോ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ ഡി സി സി ഭാരവാഹികളായി പരിഗണിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.

പാർട്ടിക്കുള്ളിൽ അച്ചടക്ക ലംഘനം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെല്ലാം സൗഹാര്‍ദപരമായി പരിഹരിക്കുമെന്നും സുധാകരന്‍ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേര്‍ത്തു. ഭാരവാഹികളെ മറ്റൊന്നിന്റെയും അടിസ്ഥാനത്തിലല്ലാതെ മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഭാരവാഹികളെല്ലാം മുഴുവന്‍ സമയ പ്രവര്‍ത്തകരായിരിക്കണം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആറുമാസം വിലയിരുത്തിയ ശേഷം മോശമാണെങ്കില്‍ മാറ്റുമെന്നും സുധാകരന്‍ പറഞ്ഞു.
Published by: Anuraj GR
First published: June 23, 2021, 8:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories