• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഉമ്മൻചാണ്ടിയുടെ മൂല്യം ജനം തിരിച്ചറിയുന്നത് പിണറായി സർക്കാരിനെ കാണുമ്പോൾ': കെ സുധാകരൻ

'ഉമ്മൻചാണ്ടിയുടെ മൂല്യം ജനം തിരിച്ചറിയുന്നത് പിണറായി സർക്കാരിനെ കാണുമ്പോൾ': കെ സുധാകരൻ

ആധുനിക കേരളത്തിന്റെ ശില്പിയെന്ന് നിസ്സംശയം പറയാവുന്നയാളാണ് ഉമ്മൻ ചാണ്ടിയെന്നും സുധാകരൻ പറഞ്ഞു

Photo- K Sudhakaran/ Facebook

Photo- K Sudhakaran/ Facebook

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് ഉമ്മൻ ചാണ്ടിയെന്ന് (Oommen Chandy) കെപിസിസി അധ്യക്ഷൻ കെ സുധാകരൻ (K Sudhakaran). ആധുനിക കേരളത്തിന്റെ ശില്പിയെന്ന് നിസ്സംശയം പറയാവുന്നയാളാണ് ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം കൈവരിച്ചതിൽ ആശംസകളർപ്പിച്ച് കൊണ്ടായിരുന്നു സുധാകരന്റെ കുറിപ്പ് കൊണ്ടുള്ളതായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്. സമസ്ത മേഖലകളും തകർത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നതെന്നും കുറിപ്പിൽ കെ സുധാകരൻ പറഞ്ഞു.

    കുറിപ്പിന്റെ പൂർണരൂപം

    കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നുവെന്ന നേട്ടം ഇനി പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് സ്വന്തം. സഭയിൽ 18,728 ദിവസങ്ങൾ പിന്നിട്ട് യാത്ര തുടരുന്ന അദ്ദേഹത്തിന് സ്നേഹാഭിവാദ്യങ്ങൾ.

    Also Read- Oommen Chandy| എംഎല്‍എയായി 18,728 ദിവസം; കൂടുതല്‍ കാലം നിയമസഭാംഗമെന്ന റെക്കോർഡ് ഇനി ഉമ്മൻചാണ്ടിക്ക്

    കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് അദ്ദേഹം. സമാനതകളില്ലാത്ത വികസന മുന്നേറ്റം കൊണ്ട് കേരളത്തിന്റെ മുഖം മാറ്റിയ ഉമ്മൻചാണ്ടിയുടെ ഭരണം നാടിന്റെ സുവർണ്ണ കാലഘട്ടമായി ചരിത്രത്തിലുണ്ടാകും. സമസ്ത മേഖലകളും തകർത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ച പിണറായി സർക്കാരിനെ കാണുമ്പോളാണ് ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയുടെ മൂല്യം കേരളം തിരിച്ചറിയുന്നത്.

    കൊച്ചിൻ മെട്രോ, കണ്ണൂർ എയർപോർട്ട് , വിഴിഞ്ഞം തുറമുഖം, എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ, ശ്രുതി തരംഗം, കാരുണ്യ, പുതിയ റോഡുകൾ, നൂറിലേറെ വലിയ പാലങ്ങൾ, വർധിപ്പിക്കുകയും ഒരിക്കൽ പോലും മുടങ്ങാതെ കൊടുക്കുകയും ചെയ്ത ക്ഷേമപെൻഷനുകൾ, 4 ലക്ഷത്തിലേറെ വീടുകൾ, പുതിയ സ്കൂളുകൾ - കോളേജുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ട് ചരിത്രത്തിൽ സുവർണ്ണ ലിപികളിലെഴുതിച്ചേർത്ത പേരാണ് ഉമ്മൻചാണ്ടിയുടേത്.

    ആധുനിക കേരളത്തിന്റെ ശില്പിയെന്ന് നിസ്സംശയം പറയാവുന്ന പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് ഒരിക്കൽക്കൂടി ആശംസകൾ.

    Also Read- Holiday | അഞ്ച് ജില്ലകളിലും മൂന്നു താലൂക്കിലും വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായതിന്റെ റെക്കോർഡ് ഉമ്മൻ ചാണ്ടി സ്വന്തമാക്കിയത്. മുൻ മന്ത്രിയും കേരള കോൺ​ഗ്രസ് എം നേതാവുമായിരുന്ന കെ എം മാണിയെയാണ് ഉമ്മൻ ചാണ്ടി മറികടന്നത്. 2022 ഓ​ഗസ്റ്റ് 2ന് 18,728 ദിവസം (51 വർഷം മൂന്നേകാൽ മാസം) ഉമ്മൻ ചാണ്ടി നിയമസഭാ അംഗമെന്ന നിലയിൽ പൂർത്തീകരിച്ചു. നിയമസഭ രൂപവത്കരിച്ച തീയതി അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ചാണ് ഇത്. സത്യപ്രതിജ്ഞ നടന്ന തീയതി അടിസ്ഥാനമാക്കിയാൽ ഈ മാസം 11നാണ് റെക്കോർഡ് മറികടക്കുക.
    Published by:Rajesh V
    First published: