'വിജയരാഘവന് ഏറ്റവും വലിയ വര്‍ഗീയവാദി; സര്‍ക്കാര്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുകയാണ്'; രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്
'വിജയരാഘവന് ഏറ്റവും വലിയ വര്‍ഗീയവാദി; സര്‍ക്കാര്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി യുദ്ധം ചെയ്യുകയാണ്'; രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്
ബിഷപ്പ് ആരോപിച്ചപോലുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന് കെ സുധാകരന് വ്യക്തമാക്കി.
കണ്ണൂര്‍: സിപിഎമ്മിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സിപഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് ഏറ്റവും വലിയ വര്‍ഗീയവാദിയാണെന്നും ഇത്തരം ശിഖണ്ഡിയെ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ യുദ്ധം ചെയ്യുന്നതെന്ന് കെ സുധാകരന് പറഞ്ഞു. മതമേലധ്യക്ഷന്മാരുമായി സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോയെന്നും എല്ലാവരെയും വിളിച്ച് ചേര്‍ത്ത് പ്രശ്നം പരിഹരിക്കകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മതമേലധ്യക്ഷന്മാമര് വീണ്ടും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നു. അതിനാല്‍ പ്രശ്നം പരിഹരിച്ചുവെന്ന സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് സുധാകരന് പറഞ്ഞു. അതേസമയം ബിഷപ്പ് ആരോപിച്ചപോലുള്ള ഏതെങ്കിലും തരത്തിലുള്ള ജിഹാദ് പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനോട് അന്വേഷണത്തിന് ആവശ്യപ്പെടുമെന്ന് കെ സുധാകരന് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സര്‍ക്കാരിന് ലാഭവിഹിതത്തിലാണ് കണ്ണ്. കേരളവും കേന്ദ്രവും അനിയന് ബാവ ചേട്ടന് ബാവ പോലെയാണെന്ന് കെ സുധാകരന് പറഞ്ഞു. യുപിഎ സര്‍ക്കാര്‍ ഉണ്ടാക്കിയതെല്ലാം ബിജെപി സര്‍ക്കാര്‍ വിറ്റ് തുലയ്ക്കുകയാണെന്നും കേരളത്തിലും അതുപോലെയാണെന്നും കെ സുധാകരന് പറഞ്ഞു.
സര്‍ക്കാരിന്റെ ലാഭവിഹിതത്തിലാണ് കണ്ണ്. റെയില്‍, ജലപാത എല്ലാം കമ്മീഷന് അടിച്ചെടുക്കാനുള്ള പദ്ധതികളാണെന്ന് അദ്ദേഹം പറഞ്ഞു. എന്ത് നിര്‍മ്മാണം നടത്തിയാലും സര്‍ക്കാര്‍ കമ്മീഷന് പറ്റുമെന്ന് സുധാകരന് കുറ്റപ്പെടുത്തി. എത്ര ഇടപാടുകളില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കമ്മീഷന് വാങ്ങിയതെന്ന് സുധാകരന് ചോദിച്ചു. ലാവ്ലിന് കേസ് തുടര്‍ച്ചയായി മാറ്റുന്നു. ഇതിന് കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ ഇടപെടുന്നുണ്ടെന്നും പരസ്പര ധാരണയാണെന്നും സുധാകരന് ആരോപിച്ചു.
മുട്ടില്‍ മരംമുറി അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രിയിലേക്ക് എത്തും. തെളിവുകള്‍ മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടെന്നറിയാം. മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ് അഴിമതിക്ക് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് കള്ളക്കടത്ത് നടത്തി.
കള്ളക്കടത്ത് കേസ് ഇന്ന് ജീവിച്ചിരിപ്പുണ്ടോയെന്ന് സുധാകരന് ചോദിച്ചു. നാല് വര്‍ഷം കൊണ്ട് നടന്ന സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി അറിയില്ലെന്ന് പറയുന്നു എന്നും സുധാകരന് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.