K Rail | കെ റെയിലിന് ബദലായി ടൗണ്‍ ടു ടൗണ്‍ മാതൃകയില്‍ ഫ്ളൈ ഇന്‍ കേരള; നിര്‍ദേശം വെച്ച് കെ സുധാകരന്
K Rail | കെ റെയിലിന് ബദലായി ടൗണ്‍ ടു ടൗണ്‍ മാതൃകയില്‍ ഫ്ളൈ ഇന്‍ കേരള; നിര്‍ദേശം വെച്ച് കെ സുധാകരന്
മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് സുധാകരന് പറയുന്നത്.
തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയ്ക്ക്(K-Rail Project) ബദല്‍ നിര്‍ദേശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്(K Sudhakaran). കെ റെയിലിന് പകരം കെഎസ്ആര്‍ടിസിയുടെ ടൗണ്‍ ടു ടൗണ്‍ സര്‍വീസ് പോലെ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ച് 'ഫ്ളൈ ഇന്‍ കേരള' എന്ന പേരിലൊരു പദ്ധതിയാണ് കോണ്‍ഗ്രസിന്റെ പുതിയ നിര്‍ദ്ദേശം.
കാസര്‍കോട് നിന്നും മൂന്ന് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുറത്ത് എത്താം. ചെലവ് 1000 കോടി രൂപ മാത്രമേ ആകൂ എന്നാണ് സുധാകരന് പറയുന്നത്. കുടിയൊഴിപ്പിക്കല്‍ ഇല്ലാതെയും പരിസ്ഥിതിക്ക് ദോഷം സംഭവിക്കാതെയും പദ്ധതി നടപ്പിലാക്കാമെന്ന നേട്ടവും വിമാന സര്‍വീസ് വര്‍ധിപ്പിക്കുന്നത് വഴി സാധ്യമാകുമെന്നും അദ്ദേഹം പറയുന്നു.
മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നാണ് സുധാകരന് പറയുന്നത്. ഫ്ളൈ ഇന്‍ കേരള പദ്ധതിയില്‍ വിമാന ടിക്കറ്റുകള്‍ക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമല്ലെന്നും വിമാനത്താവളത്തില്‍ എത്തി നേരിട്ട് ടിക്കറ്റ് എടുക്കാവുന്ന സംവിധാനം.
മറ്റൊരു പ്രശ്നം വിമാനത്താവളത്തിലേക്കുള്ള യാത്രയാണ്. ഇപ്പോള്‍ നമ്മള് വിമാനത്താവളത്തിലേക്ക് പോകുന്നത് സ്വന്തം കാറിലോ ടാക്സിയിലോ ആണ്. ഇത് വളരെ ചെലവേറിയ മാര്‍ഗമാണ്.എന്നാല്‍ കര്‍ണാടക ആര്‍ടിസി ചെയ്യുന്നത് അവിടെ ഒരു ഏസി ബസ് സര്‍വീസ് നടത്തുന്നുണ്ട്. ബാംഗ്ലൂര്‍ വിമാനത്താവളത്തിലേക്ക് മൈസൂര്‍ നിന്നും മറ്റു ചെറിയ ടൗണുകളില്‍ നിന്നും ഓരോ മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ പുറപ്പെടും.
ഈ മാതൃകയില്‍ ഫ്ളൈ'ഇന്‍ കേരള ഫീഡര്‍ ബസുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട് അടുത്തുള്ള വിമാനത്താവളത്തിലേക്ക് ആരംഭിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.