'സിക്‌സറടിക്കും'; ആറിടത്തും സര്‍ക്കാരിനെതിരായ വിധിയെഴുത്തുണ്ടാകും: മുല്ലപ്പള്ളി

സര്‍ക്കാറിന്റെ അഴിമതിയും ശബരിമല വിഷയവും പ്രധാന പ്രചാരണ വിഷയമാകും.

news18-malayalam
Updated: September 21, 2019, 6:43 PM IST
'സിക്‌സറടിക്കും'; ആറിടത്തും സര്‍ക്കാരിനെതിരായ വിധിയെഴുത്തുണ്ടാകും: മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രൻ
  • Share this:
കോഴിക്കോട്/കാസർകോട്:  പാല ഉൾപ്പെടെ ആറു മണ്ഡലങ്ങളിലും യു.ഡി.എഫ് സിക്സർ അടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉപതെരഞ്ഞെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകും. സര്‍ക്കാറിന്റെ അഴിമതിയും ശബരിമല വിഷയവും പ്രധാന പ്രചാരണ വിഷയമാകും. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കി ജനങ്ങള്‍ക്ക് സ്വീകാര്യരായ സ്ഥാനാര്‍ഥികളായിരിക്കും മല്‍സരിക്കുക. പാല ഉള്‍പ്പെടെ ആറിടത്തും സിക്‌സറടിക്കുമെന്നും അദ്ദേഹം വടകരയില്‍ പറഞ്ഞു.

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് വൈകിച്ചത് ബിജെപിയാണ്. ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും യുഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ടാകുമെന്നും ചെന്നിത്തല കാസര്‍കോട് പറഞ്ഞു.

Also Read അഞ്ചു മണ്ഡലങ്ങളിലും ജയസാധ്യത; ആരാവും കോൺഗ്രസ് സ്ഥാനാർഥികൾ?

First published: September 21, 2019, 6:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading