• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മരട്: മനുഷ്യത്വപരമായ ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മുല്ലപ്പള്ളി

മരടിലെ ഫ്ലാറ്റ് നിര്‍മ്മാണ കമ്പനികളുടെ ഒളിച്ചുകളി ദുരൂഹമാണെന്നും മുല്ലപ്പള്ളി

news18-malayalam
Updated: September 13, 2019, 7:56 PM IST
മരട്: മനുഷ്യത്വപരമായ ആനുകൂല്യം ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മുല്ലപ്പള്ളി
news18
news18-malayalam
Updated: September 13, 2019, 7:56 PM IST
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകളിലുള്ള കുടുംബങ്ങള്‍ക്ക് മനുഷ്യത്വപരമായ ആനുകൂല്ല്യം ലഭിക്കക്കാൻ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.  പരിസ്ഥിതി നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അതേസമയം മരടിലെ അഞ്ച് ഫ്ളാറ്റുകളില്‍ താമസക്കാരായ 375 കുടുംബങ്ങള്‍ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സമ്പാദ്യം സ്വരുക്കൂട്ടി ബാങ്ക് വായ്പ്പയുടെ സഹായത്തോടെ സ്വന്തമാക്കിയ സ്വപ്ന ഭവനങ്ങളാണ് തീരദേശ നിയമത്തിന്റെ പേരില്‍ പൊളിച്ചു കളയാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു സുപ്രഭാതത്തില്‍ ഇവരെ തെരുവില്‍ ഇറക്കിവിടുന്നത് മനുഷ്യത്വപരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ കൃത്യമായി നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട കടമ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്. അതേസമയം മരടിലെ ഫ്ലാറ്റ് നിര്‍മ്മാണ കമ്പനികളുടെ ഒളിച്ചുകളി ദുരൂഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Also Read മരട്; പ്രതിസന്ധി മറികടക്കാൻ മൂന്നു നിർദ്ദേശങ്ങളുമായി ഉമ്മൻ ചാണ്ടി

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...