നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഷഹ് ല ഷെറിന്റെ മരണം; ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ച: മുല്ലപ്പള്ളി

  ഷഹ് ല ഷെറിന്റെ മരണം; ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ച: മുല്ലപ്പള്ളി

  Shahla Sherin's Death: 'സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ വെറും പുകമറയാണെന്ന് തെളിഞ്ഞു.'

  News18

  News18

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ പൊതുവിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ചയുടെ നേര്‍ക്കാഴ്ചയാണ് വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിപാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിലൂടെ പുറത്തുവന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
   സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ വെറും പുകമറയാണെന്ന് തെളിഞ്ഞു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ അവസ്ഥ പരമദയനീയമാണെന്ന് വ്യക്തം. പലയിടത്തും തകര്‍ന്നു കിടക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ പാമ്പ് വളര്‍ത്തല്‍ കേന്ദ്രങ്ങളാണ്. നഗരങ്ങളിലെ ചില സ്‌കൂളുകളുടെ മുഖം മിനുക്കിയെങ്കിലും ഗ്രാമങ്ങളിലെ സ്‌കൂളുകളുടെ അവസ്ഥ ദയനീയമാണെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

   മൂന്ന് ആശുപത്രികളില്‍ പോയിട്ടും ഷഹ് ല ഷെറിന് മരുന്ന് ലഭിച്ചില്ലെന്ന വസ്തുത സര്‍ക്കാര്‍ ആശുപത്രികളുടെ ഇന്നത്തെ അവസ്ഥ കോറിയിടുന്നതാണ്. യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങിയ വയനാട് മെഡിക്കല്‍കോളേജ് യാഥാര്‍ത്ഥ്യമാക്കിയിരുന്നെങ്കില്‍ ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ആവശ്യത്തിന് മരുന്നില്ലെന്നത് ഞെട്ടിക്കുന്ന വിവരമാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടും ഭരണപരാജയവും മൂലമാണ് കുട്ടിക്ക് ദാരുണാന്ത്യം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

   Also Read പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

   ഷെഹ് ല ഷെറിന്റെ മരണത്തിന് കാരണക്കാരായ സ്‌കുളിലേയും ആശുപത്രിയിലേയും അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് മാതൃകപരമായി ശിക്ഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

   Also Read 'ആശുപത്രിയിൽ കൊണ്ടുപോകാൻ ലീന ടീച്ചർ പറഞ്ഞു; എന്നാൽ അധ്യാപകർ ശകാരിച്ചു'
   First published: