തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ ഊതിവീര്‍പ്പിച്ച ബലൂണാണ് വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പി.ആര് വര്‍ക്കാണ് മേയര്‍ക്ക് വേണ്ടി സി.പി.എം നടത്തിയത്. മേയര്‍ തിരുവനന്തപുരം നഗരസഭയ്ക്ക് നല്കിയ സംഭാവന എന്താണെന്ന് മുല്ലപ്പള്ളി ചോദിച്ചു.
ഒരുകാലത്ത് ശുചിത്വത്തിന് മാതൃകയായ തിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. രാജ്യത്തെ ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ 150 സ്ഥാനത്താണ് തിരുവനന്തപുരം. മാലിന്യസംസ്കരണത്തിലെ ഗുരുതരമായ വീഴ്ചയുടെ പേരില്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് പതിനാലരക്കോടിയാണ് പിഴയിടാക്കിയത്. ഇതാണ് മേയറുടെ നേട്ടമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
കുടിവെള്ളം കിട്ടാതെ നഗരവാസികള്‍ വലയുന്നു. 600 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് സിറ്റിക്കായി ഇതുവരെ ചെലവാക്കിയത് വെറും ആറ് കോടിമാത്രമാണ്. നഗരസഭയില്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണം മേയര്‍ക്കെതിരെ ഉയര്‍ന്ന് കഴിഞ്ഞു. ഇതില്‍ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം ശക്തമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രളയസമയത്ത് സംസ്ഥാനത്തെ ചെറുതും വലുതമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്.സന്നദ്ധസംഘടനകളും ദുരിതാശ്വാസ സാധനങ്ങള്‍ എത്തിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം കാണിച്ചു. ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് എന്ത് നേട്ടമാണ് പ്രത്യേകമായി അവകാശപ്പെടാനുള്ളത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ.പ്രശാന്തിന്റെ അഭിപ്രായം അറിയാന്‍ തലസ്ഥാനവാസികള്‍ക്ക് അവകാശമുണ്ട്. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി താനൊരു തികഞ്ഞ ഈശ്വരവിശ്വസിയാണെന്ന് തുറന്ന് പറയാന്‍ തന്റേടം കാട്ടിയത് പോലെ ഒരു തുറന്ന് പറച്ചിലിന് വി.കെ.പ്രശാന്ത് തയ്യാറാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.
Also Read 'ആദ്യ പ്രളയത്തിൽ മേയർ എവിടെയായിരുന്നു'; വി.കെ പ്രശാന്തിനെതിരെ പദ്മജ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, By Election in Kerala, Mullappalli ramachandran, V.K. Prasanth, Vattiyoorkavu By-Election