'കോവിഡ്‌ നിയന്ത്രണം താളംതെറ്റി; ഇടതു ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നു'; മുല്ലപ്പള്ളി രാമചന്ദ്രൻ

മൂന്ന്‌ ഫോണുകള്‍ ആരുടെ പക്കലെന്ന്‌ വ്യക്തമായ സ്ഥിതിക്ക്‌ നാലാമത്തേത്‌ ഏത്‌ സി.പി.എം ഉന്നത നേതാവിന്റെ മക്കളുടെ കയ്യിലാണെന്ന്‌ ഡിജിപി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: October 5, 2020, 5:39 PM IST
'കോവിഡ്‌ നിയന്ത്രണം താളംതെറ്റി; ഇടതു ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നു'; മുല്ലപ്പള്ളി രാമചന്ദ്രൻ
Mullappally Ramachandran
  • Share this:
തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ്‌ നിയന്ത്രണം പൂര്‍ണ്ണമായും താളംതെറ്റിയെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ്‌ സര്‍ക്കാരിന്റേതെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആരോഗ്യ പ്രവര്‍ത്തകരോട്‌ സര്‍ക്കാര്‍ അവഗണന തുടരുകയാണ്‌. ഇത്‌ അംഗീകരിക്കാനാവില്ല. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളായ ഇവര്‍ പരിമിത സാഹചര്യത്തിലാണ്‌ ജോലി നോക്കുന്നത്‌. ഇവര്‍ക്ക്‌ മെച്ചപ്പെട്ട ജോലി സാഹചര്യം ഒരുക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ വീഴ്‌ചകള്‍ക്ക്‌ ഉത്തരാവാദികളായി ആരോഗ്യ പ്രവർത്തകരെ ചിത്രീകരിക്കുകയും പ്രതികാര നടപടി എടുക്കുകയും ചെയ്യുന്നു. ഇത്‌ പ്രതിഷേധാര്‍ഹമാണ്‌. കോവിഡ്‌ ഇതര രോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Also Read

'കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളെന്ന ആരോപണം പൊളിഞ്ഞു': സര്‍ക്കാര്‍ മാപ്പു പറയണമെന്ന് ഉമ്മന്‍ ചാണ്ടി

IMEI നമ്പർ നോക്കി ഐഫോൺ കണ്ടെത്താൻ ആകില്ലെന്ന് DGP; സ്വന്തം നിലയിൽ അന്വേഷിക്കുമെന്ന് ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത്‌, മയക്കുമരുന്ന്‌ തുടങ്ങിയ ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണ്‌. ഐ ഫോണുമായി ബന്ധപ്പെട്ട്‌ യുണിടാക്‌ എം.ഡിയുടെ ആരോപണത്തിന് പിന്നില്‍ സിപിഎമ്മാണ്‌. ഐഫോണ്‍ കണ്ടെത്തണമെന്ന പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഡിജിപി നടപടിയെടുക്കുന്നില്ല. മൂന്ന്‌ ഫോണുകള്‍ ആരുടെ പക്കലെന്ന്‌ വ്യക്തമായ സ്ഥിതിക്ക്‌ നാലാമത്തേത്‌ ഏത്‌ സി.പി.എം ഉന്നത നേതാവിന്റെ മക്കളുടെ കയ്യിലാണെന്ന്‌ ഡിജിപി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ മുഖ്യമന്ത്രിക്ക്‌ ഭയമാണ്‌. ലൈഫ്‌ മിഷന്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന്‌ സി.ബി.ഐ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക്‌ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Published by: Aneesh Anirudhan
First published: October 5, 2020, 5:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading