• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും അയിത്തം കല്‍പ്പിക്കുന്നത് ക്രൂരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും അയിത്തം കല്‍പ്പിക്കുന്നത് ക്രൂരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പ്രവാസികള്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് മടങ്ങിയെത്തുമ്പോൾ സ്വീകരിക്കുന്നതിനു പകരം അവരെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മുല്ലപ്പള്ളി

mullapally

mullapally

  • Share this:
തിരുവനന്തപുരം: പ്രവാസികളെയും മറുനാടന്‍ മലയാളികളെയും രോഗവാഹകരായി ചിത്രീകരിച്ച്‌ സാമൂഹിക അയിത്തം കല്‍പ്പിക്കാനുള്ള ചിലരുടെ ശ്രമം നിന്ദ്യവും ക്രൂരവുമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

നമ്മുടെ നാടിന്റെ പുരോഗതിക്ക് സുപ്രധാന സംഭാവനകള്‍ നല്‍കിയ പ്രവാസികള്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് പിറന്ന മണ്ണിലേക്ക് മടങ്ങിയെത്തുമ്പോൾ അവരെ സ്വീകരിക്കുന്നതിനു പകരം അവരെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ജന്മനാട്ടിലേക്ക് മടങ്ങിവരാനുള്ള ഒരു പൗരന്റെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. നിബന്ധനകള്‍ക്ക് വിധേയമായി സൂക്ഷമമായ ആരോഗ്യപരിശോധനകള്‍ക്ക് പ്രവാസികളെയും മറുനാടന്‍ മലയാളികളേയും ക്വാറന്റീനിയിലേക്ക് അയക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
TRENDING:തൂക്കം 51.5 കിലോഗ്രാം; ഗിന്നസ് ബുക്കിൽ കയറാൻ കേരളത്തിൽ നിന്നൊരു ചക്ക [NEWS]ശൈലജ ടീച്ചറിനേക്കുറിച്ചുള്ള ലേഖനം പങ്കുവെച്ച് ശശി തരൂർ; നടപടി മാതൃകാപരമെന്ന് സോഷ്യൽമീഡിയ [NEWS]'പ്രചരിച്ചത് വ്യാജ സ്ക്രീൻ ഷോട്ട്'; റൂറൽ എസ്.പിക്ക് പരാതി നൽകി വി.ഡി സതീശൻ എം.എൽ.എ [NEWS]
അന്യദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ഗുണനിലവാരമുള്ള ക്വാറന്റീന്‍ സൗകര്യം ഒരുക്കുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി. നാലര ലക്ഷം പ്രവാസികള്‍ക്കായി ക്വാറന്റീന്‍ സൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മേനി പറയുന്നതില്‍ കാര്യമില്ല. കോവിഡ് കാലത്തും വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് ഒട്ടും ഗുണകരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Published by:user_49
First published: