മീണയുടെ സ്ഥിരീകരണം ബൂത്തുപിടിത്തത്തിനും കള്ളവോട്ടിനുമെതിരെ നടത്തിയ ധാര്‍മിക സമരത്തിന്റെ വിജയം: മുല്ലപ്പള്ളി

കള്ളവോട്ട് ഒരുകൂട്ടം ഉദ്യോഗസ്ഥന്‍മാരുമായി ചേര്‍ന്ന് സിപിഎം നടത്തിയ ആസൂത്രിത നീക്കം

news18
Updated: April 29, 2019, 9:41 PM IST
മീണയുടെ സ്ഥിരീകരണം ബൂത്തുപിടിത്തത്തിനും കള്ളവോട്ടിനുമെതിരെ നടത്തിയ ധാര്‍മിക സമരത്തിന്റെ വിജയം: മുല്ലപ്പള്ളി
news18.com
  • News18
  • Last Updated: April 29, 2019, 9:41 PM IST
  • Share this:
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ നടത്തിയ സ്ഥിരീകരണം കഴിഞ്ഞ 50 വര്‍ഷമായി ബൂത്തുപിടിത്തത്തിനെതിരേയും കള്ളവോട്ടുനെതിരെയും കോണ്‍ഗ്രസും പൊതുസമൂഹവും നടത്തിവന്ന ധാര്‍മികമായ സമരത്തിന്റെ വിജയമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെടുത്താനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ വെളിപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു

കള്ളവോട്ട് ഒരുകൂട്ടം ഉദ്യോഗസ്ഥന്‍മാരുമായി ചേര്‍ന്ന് സിപിഎം നടത്തിയ ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച മുല്ലപ്പള്ളി രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട് മണ്ഡലത്തില്‍ യുഡിഎഫ് അനുകൂല വോട്ടര്‍മാരായ മുസ്സിം ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിന് പേരെ വോട്ടര്‍പട്ടികയില്‍ ഒഴിവാക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പറഞ്ഞു. ഓരോ ബൂത്തില്‍ നിന്നും 30 മുതല്‍ 50 ഓളം പേരെയാണ് അന്തിമ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയതെന്നും അദേഹം ആരോപിച്ചു.

Also Read: കള്ളവോട്ട് സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്: പി.കെ കുഞ്ഞാലിക്കുട്ടി

'ചിലസ്ഥലങ്ങളില്‍ വോട്ടര്‍മാരുടെ സ്വന്തം ബൂത്തിന് പകരം മറ്റുപല ബൂത്തുകളിലും പേരുചേര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. യുഡിഎഫ് അനുകൂല വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ മാറ്റപ്പെട്ടത്. അതേസമയം എന്‍ഡിഎ അനൂകൂല വോട്ടര്‍മാര്‍ കൃത്യമായി പട്ടികയില്‍ സ്ഥാനം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം സര്‍ക്കാര്‍ അനുകൂല ഉദ്യോഗസ്ഥര്‍ എല്ലാ സഹയാവും നല്‍കിയിട്ടുണ്ടെന്നത്് വ്യക്തമാണ്' മുല്ലപ്പള്ളി പറഞ്ഞു.

നേരത്തെ പലഘട്ടത്തിലും കള്ളവോട്ടിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നങ്കിലും ഫലപ്രദമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് വിമര്‍ശിച്ച മുല്ലപ്പള്ളി ജുഡീഷ്യറിക്ക് ഈപ്രവണത അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശിച്ചു. 'തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നേതൃത്വം നല്‍കിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിലെ പ്രമുഖ സിപിഎം നേതാക്കളമാണ്. പരീശീലനം ലഭിച്ച പാര്‍ട്ടിഗുണ്ടകളുടെ സഹായത്തോടെയാണ് ഈ അതിക്രമം സിപിഎം നടത്തുന്നത്.' മുല്ലപ്പള്ളി ആരോപിച്ചു.

കണ്ണൂരില്‍ നിന്നും അഞ്ചുതവണ മത്സരിച്ച് വിജയിച്ച തന്നെ പരാജയപ്പെടുത്താനും ഭീകരമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഇരയാണ് താനെന്നും മുല്ലപ്പള്ളി പറഞ്ഞു. കേന്ദ്ര നേതൃത്വവും വിഷയത്തെ ഗൗരവമായിട്ടാണ് കണുന്നതെന്നും മുല്ലപ്പള്ള് പറഞ്ഞു. 'സംശുദ്ധരാഷ്ട്രീയത്തിനായി ഏതറ്റംവരെയും പോകുമെന്ന എഐസിസി വക്താവും മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിങ്വിയുടെ വാക്കുകള്‍ അതിനുതെളിവാണ്' അദ്ദേഹം പറഞ്ഞു.
First published: April 29, 2019, 9:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading