നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുലിന്റെ സ്ഥാനാര്‍ഥിത്വം: മുല്ലപ്പള്ളിയുടെ ഒളിയമ്പുകള്‍ ആര്‍ക്കെതിരെ ?

  രാഹുലിന്റെ സ്ഥാനാര്‍ഥിത്വം: മുല്ലപ്പള്ളിയുടെ ഒളിയമ്പുകള്‍ ആര്‍ക്കെതിരെ ?

  ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന നാടകത്തെ കുറിച്ച് ഇപ്പോള്‍ പറയാറായിട്ടില്ല

  മുല്ലപ്പള്ളി രാമചന്ദ്രൻ

  മുല്ലപ്പള്ളി രാമചന്ദ്രൻ

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി കെപിസിസി പ്രിസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന നാടകത്തെ കുറിച്ച് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും ചില അപ്രിയ സത്യങ്ങള്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ്സിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് വേദനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

   കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നേതാക്കള്‍ക്കെതിരെ മുല്ലപ്പളളിയുടെ വിമര്‍ശനം. ആരൊക്കെയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കാറായില്ലെന്നും സന്ദര്‍ഭം വരുമ്പോള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സത്യങ്ങള്‍ ചിലപ്പോള്‍ പറയാന്‍ നിര്‍ബന്ധിതമാകുന്ന സന്ദര്‍ഭങ്ങളുണ്ടാകും. ചില സന്ദര്‍ഭത്തില്‍ പറയാതിരിക്കാന്‍ നിര്‍വാഹമില്ല' മുല്ലപ്പള്ളി പറഞ്ഞു.

   Also Read: ആപ്പുമായുള്ള സഖ്യം രാഹുൽ നിരസിച്ചു: സസ്പെൻസ് അവസാനിപ്പിച്ച് കെജ്രിവാൾ

   രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിനായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുപോലെ ആവശ്യമുയര്‍ത്തിയപ്പോള്‍ ഭിന്നാഭിപ്രായം ഉയര്‍ത്തിയത് പിസി ചാക്കോ മാത്രമായിരുന്നു. ഇദ്ദേഹത്തിനെ ലക്ഷ്യമിട്ട് തന്നെയാണ് മുല്ലപ്പള്ളിയുടെയും വിമര്‍ശനങ്ങളെന്നാണ് സൂചന.

   രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം വൈകിയപ്പോള്‍ സിപിഎം ഗൂഢാലോചന നടത്തുന്നുവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സമയം ആയിട്ടില്ലെന്നും തുറന്നുപറഞ്ഞാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വേദനിക്കും എന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

   Dont Miss: BREAKING: കൊലയാളി പരാമര്‍ശം; കെകെ രമയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

   ഫാസിസ്റ്റ് ഭരണത്തെ പുറത്താക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെങ്കില്‍, ജനാധിപത്യ മതേതരത്വ ഐക്യം ഊട്ടിയുറപ്പിച്ച് മുന്നോട്ട് പോകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെങ്കില്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

   First published:
   )}