'ആരോ​ഗ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ CPM ശ്രമിച്ചു; ഇതിന് പി.ആർ ഏജൻസിയെ ഉപയോഗിച്ചു': മുല്ലപ്പള്ളി രാമചന്ദ്രൻ

KPCC President Mullappally Ramachandran against Health Minister KK Shailaja Teacher | വ്യക്തിപരമായി ആരോഗ്യമന്ത്രിയോട് വിയോജിപ്പില്ലെന്നും നയങ്ങളോടാണ് എതിർപ്പെന്നും മുല്ലപ്പള്ളി പറഞ്ഞു.

News18 Malayalam | news18
Updated: October 22, 2020, 7:31 PM IST
'ആരോ​ഗ്യമന്ത്രിയെ ബിംബവൽക്കരിക്കാൻ CPM ശ്രമിച്ചു; ഇതിന് പി.ആർ ഏജൻസിയെ ഉപയോഗിച്ചു': മുല്ലപ്പള്ളി രാമചന്ദ്രൻ
Mullappally Ramachandran
  • News18
  • Last Updated: October 22, 2020, 7:31 PM IST
  • Share this:
കോഴിക്കോട്: ആരോഗ്യമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിഛായ വർദ്ധിപ്പിക്കാൻ നടത്തിയ ബിംബവൽക്കരണത്തിന്റെ ദുരന്തമാണ് കേരളം അനുഭവിക്കുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആരോഗ്യമന്ത്രിയെക്കുറിച്ചും ആരോഗ്യവകുപ്പിനെക്കുറിച്ചും താൻ നേരത്തെ പറഞ്ഞത് ശരിയായെന്ന്  ഇപ്പോൾ പലർക്കും ബോധ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്തെ ആരോ​ഗ്യരം​ഗം തകർന്നു. ആരോ​ഗ്യമന്ത്രിയെ ബിംബവൽക്കരിക്കാനായിരുന്നു സി.പി.എം ശ്രമം. പി.ആർ ഏജൻസിയെ വച്ചാണ് സി.പി.എം ബിംബവത്കരണത്തിന് ശ്രമിച്ചത്. അതിന്റെ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തുടക്കത്തിൽ മികവുറ്റ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നത്. എന്നാൽ, പിന്നീട് സർക്കാർ രാഷ്ട്രീയമായി അത് ഉപയോഗിക്കാൻ തുടങ്ങി. വ്യക്തിപരമായി ആരോഗ്യമന്ത്രിയോട് വിയോജിപ്പില്ലെന്നും നയങ്ങളോടാണ് എതിർപ്പെന്നും മുല്ലപ്പള്ളി പറഞ്ഞു.

You may also like:ഇന്ത്യൻ വിദ്യാർത്ഥിയെ ലൈംഗിക ബന്ധത്തിനു ശേഷം സെക്സ് ടോയ് ഉപയോഗിച്ചു കൊലപ്പെടുത്തിയ ഓസ്ട്രേലിയൻ യുവതിക്ക് തടവുശിക്ഷ [NEWS]മാധ്യമപ്രവർത്തകന്റെ മകനെ തട്ടിക്കൊണ്ടുപോയി 45 ലക്ഷം ആവശ്യപ്പെട്ടു; പൊലീസിനെ അറിയിച്ചപ്പോൾ ഒൻപതുകാരനെ കൊന്നു
[NEWS]
സി. ദിവാകരൻ MLAയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു [NEWS]

കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോ​ഗം ചെയ്യുകയാണെന്ന് കരുതുന്നില്ല. ലൈഫ് മിഷൻ കേസിൽ ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങും. ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം നിലച്ചു. സിബിഐ അന്വേഷണത്തിന് തടയിടാൻ മുഖ്യമന്ത്രി ശ്രമിച്ചു. കോടതിയിൽ നിന്ന് കിട്ടിയത് താൽക്കാലിക ആശ്വാസം മാത്രമാണ്. കോടതിക്ക് സത്യം ബോധ്യപ്പെടും. അന്വേഷണ സംഘത്തിന് തെളിവുകൾ കൈമാറാൻ മുഖ്യമന്ത്രി മടിക്കുകയാണ്. ശരിയായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രിയും മന്ത്രിമാരും അഴിക്കുള്ളിലാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.യു.ഡി.എഫ് - വെൽഫയർ പാർട്ടി സഖ്യം സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ല. കെ.പി.എ മജീദിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്ത നടപടി സ്വാഭാവികം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ.ടി ജലീലിന്റെ മൊഴിയെടുപ്പും കെ.പി.എ മജീദിന്റെ മൊഴിയെടുപ്പും താരതമ്യം ചെയ്യാനാവില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം.
Published by: Joys Joy
First published: October 22, 2020, 7:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading