HOME /NEWS /Kerala / 'ദളിത് വിഭാഗത്തിൽപ്പെട്ട സോന മികച്ച നേതാവ്; പുറത്തുപോയവരെ തിരികെ കൊണ്ടുവന്ന പാരമ്പര്യമാണ് പാർട്ടിക്ക്'; മുരളീധരനെതിരെ മുല്ലപ്പള്ളി

'ദളിത് വിഭാഗത്തിൽപ്പെട്ട സോന മികച്ച നേതാവ്; പുറത്തുപോയവരെ തിരികെ കൊണ്ടുവന്ന പാരമ്പര്യമാണ് പാർട്ടിക്ക്'; മുരളീധരനെതിരെ മുല്ലപ്പള്ളി

മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ

മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരൻ

''ദളിത് വിഭാഗത്തിൽപ്പെട്ട ഡോ. സോന മികച്ച നേതാവാണ്, അവരെ ഭാരവാഹിയാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു''

  • Share this:

    കോഴിക്കോട്: കെപിസിസി ഭാരവാഹിപട്ടികക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച കെ മുരളീധരൻ എംപിക്കെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ദളിത് വിഭാഗത്തിൽപ്പെട്ട ഡോ. സോന മികച്ച നേതാവാണെന്നും അവരെ ഭാരവാഹിയാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു. കെ പി സി സി ഭാരവാഹി പട്ടികയിൽ അനർഹരില്ല. പാർട്ടി വിട്ടു പോയവരെ തിരികെ കൊണ്ടുവന്ന പാരമ്പര്യമാണ് കോൺഗ്രസിന്റെത്. അച്ചടക്കമില്ലാതെ പോകാനാവില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി, അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടി വേദിയിൽ പറയണമെന്നും വ്യക്തമാക്കി.

    Also Read- കെ.പി.സി.സി.യിലേക്ക് അപ്രതീക്ഷിത ക്ഷണം; ഏക വനിതാ ജനറൽ സെക്രട്ടറിയായി സോന

    കെപിസിസി ഭാരവാഹി പട്ടികക്കെതിരെ കെ മുരളീധരൻ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ ഇടംനേടിയ ഡോ. സോന ആരാണെന്നായിരുന്നു മുരളീധരന്റെ ചോദ്യം. കെപിസിസി ലിസ്റ്റിൽ ഉള്ളവരെ മാത്രമേ ഭാരവാഹികൾ ആക്കാവു എന്നൊരു തീരുമാനം രാഷ്ട്രീയകാര്യ സമിതി എടുത്തിരുന്നു. അത്തരമൊരു ലിസ്റ്റും തയ്യാറാക്കി. പക്ഷേ ഈ സോനയൊക്കെ അതിലുണ്ടോ എന്ന് അറിയില്ലെന്നായിരുന്നു മുരളിയുടെ പരിഹാസം.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    Also Read- ആരാണീ സോനാ? ബൂത്തിലിരിക്കേണ്ടവരെ ഭാരവാഹിയാക്കിയാൽ താഴെ ആരുണ്ടാവും? പട്ടികയ്ക്കെതിരെ കെ മുരളീധരൻ

    ബുത്തിലിരിക്കേണ്ട പലരും കെപിസിസി ഭാരവാഹിയായി. ഇനി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ താഴെ തട്ടിൽ ആളുണ്ടാവുമോ എന്നും പരിഹാസം നീണ്ടു. പ്രസിഡന്‍റ് ഇല്ലാത്തപ്പോൾ ആ കർത്തവ്യം നിർവഹിക്കാനാണ് വൈസ് പ്രസിഡന്‍റ്. അതിനാണ് 12 പേരെന്നും മുരളീധരൻ തുറന്നടിച്ചു. 21 അംഗ രാഷ്ട്രീയ കാര്യസമിതി ചേർന്നിട്ട് അഞ്ച് മാസമായി. പിന്നെയാണ് 50 അംഗ ഭാരവാഹി യോഗം.നെയ്യാർ ഡാമിലെ നേതൃപരിശീലന ക്യാംപിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.

    Also Read- കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; പട്ടികയിൽ 47 പേർ

    ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ട മോഹൻ ശങ്കറിനെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. കെപിസിസി ഭാരവാഹി പട്ടികയിൽ ബിജെപിക്കാരെ ഉൾപ്പെടുത്തിയ പോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കാരെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയാൽ ഒരുവട്ടം കൂടി പ്രതിപക്ഷത്തിരിക്കാമെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പാർട്ടി വിട്ട് പുറത്തുപോയവരെ തിരികെ കൊണ്ടുവന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളതെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയത്.

    Also Read- കെപിസിസിക്ക് പുതുനേതൃത്വം; 12 പുതിയ വൈസ് പ്രസിഡന്റുമാർ ഇവർ

    First published:

    Tags: K muraleedharan, Kpcc, Kpcc reshuffle, Kpcc reshuffling, Mullappally ramachandran