'പാര്‍ട്ടിയെ ചന്തയാക്കി മാറ്റാന്‍ അനുവദിക്കില്ല'; പരസ്യ പ്രസ്താവന വിലക്കി മുല്ലപ്പള്ളി രാമചന്ദ്രൻ

തെരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വി ഈ മാസം 30 തിന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്യും

News18 Malayalam | news18-malayalam
Updated: October 26, 2019, 10:15 PM IST
'പാര്‍ട്ടിയെ ചന്തയാക്കി മാറ്റാന്‍ അനുവദിക്കില്ല'; പരസ്യ പ്രസ്താവന വിലക്കി മുല്ലപ്പള്ളി  രാമചന്ദ്രൻ
മുല്ലപ്പള്ളി രാമചന്ദ്രൻ
  • Share this:
തിരുവനന്തപുരം: പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതാക്കള്‍ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെ അച്ചടക്ക ലംഘനമായി കാണുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പിലെ തോല്‍വി ഈ മാസം 30 തിന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി വിശദമായി ചര്‍ച്ച ചെയ്യും. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അടിയന്തിരയോഗം വിളിക്കും. പാര്‍ട്ടിക്ക് എന്താണ് ക്ഷീണം സംഭവിച്ചതെന്ന് യോഗം വിശകലനം ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ ഉന്നയിക്കാം ഈ വിഷയത്തില്‍ അതിനപ്പുറമൊരു ചര്‍ച്ച ആവശ്യമില്ല. പാര്‍ട്ടിയെ ഒരു ചന്തയാക്കി മാറ്റാന്‍ സാധ്യമല്ല. ഇതു സംബന്ധിച്ച് ഇനിയാരെങ്കിലും പരസ്യമായി അഭിപ്രായപ്രകടനം നടത്തിയാല്‍ അത് ഗുരുതരമായ അച്ചടക്കലംഘനമായി കാണും. എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Also Read ഏറ്റവും കുറവ് വോട്ടുകള്‍ നഷ്ടപ്പെട്ട BJP തകർന്നെന്നു പറയുന്നതില്‍ യുക്തിയില്ല; കുമ്മനം

First published: October 26, 2019, 10:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading