'ജലീലിനെ എൻ ഐ എ ചോദ്യം ചെയ്യുന്നത് ഗൗരവതരമായ സംഭവം'; മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് നാട് കണ്ട ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തും

മുല്ലപ്പള്ളി രാമചന്ദ്രൻ
- News18 Malayalam
- Last Updated: September 17, 2020, 10:15 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമായ സംഭവമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിവാദത്തിലായ മന്ത്രിമാരെ മുഖ്യമന്ത്രി അനാവശ്യമായി ന്യായീകരിക്കുന്നു
. മുഖ്യമന്ത്രി രാജി സമർപ്പിച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് നാട് കണ്ട ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തും. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഇന്നു പുലർച്ചെയോടെയാണ് മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായത്. ആലുവയിലെ സിപിഎം നേതാവ് എ. എം യൂസഫിന്റെ കാറിലാണ് മന്ത്രി എൻഐഎ ഓഫീസിലെത്തിയത്. സ്വർണക്കടത്ത് കേസിന്റെയും അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനറെയും വിശദാംശങ്ങൾ ചോദിച്ചറിയാനാണ് ചോദ്യം ചെയ്യൽ. ഇതാദ്യമായാണ് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഒരു മന്ത്രിയെ എഐഎ ചോദ്യം ചെയ്യുന്നത്.
എൻഫോഴ്സ്മെന്റിന് ശേഷമാണ് കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. എൻഫോഴ്സ്മെൻറ് ജലീലിനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ എൻ.ഐ.എ. സംഘം ഇന്നലെ പരിശോധിച്ചിരുന്നു. സ്വർണക്കടത്ത്, വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാൻ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എൻ.ഐ.എ.അന്വേഷിക്കുന്നത്.
സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും അന്വേഷണ പരിധിയിൽ വരും.
ചട്ടം ലംഘിച്ച് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന് പ്രോട്ടോകോൾ ഓഫീസറുടെ അനുമതി ലഭിച്ചിരുന്നില്ല.
You may also like:SBI | എടിഎമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ [PHOTOS]ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ചു: അമ്മയുടെ മൂന്നാം ഭർത്താവ് അറസ്റ്റിൽ; സുഹൃത്തിനായി അന്വേഷണം [NEWS] യുവതിയുടെ ഫോൺ നമ്പർ ഡേറ്റിങ് ആപ്പിൽ ഇട്ടു; പതിനെട്ടുകാരൻ പിടിയിൽ [NEWS]
യുഎഇ കോണ്‍സുലില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമദാന് കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകള്‍ കൈപ്പറ്റിയത് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു.
. മുഖ്യമന്ത്രി രാജി സമർപ്പിച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.