സാമ്പത്തിക സംവരണത്തോട് യോജിപ്പ്; ജമാഅത്തെ ഇസ്ലാമിയോടും ആർഎസ്എസ്സിനോടും ഒരേ സമീപനം: മുല്ലപ്പള്ളി രാമചന്ദ്രൻ

ജമാഅത്തെ ഇസ്ലാമിയുമായി യോജിക്കാനാവില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ മറ്റ്  മുസ്ലിം യുവജന സംഘടനകൾ സ്വാഗതം ചെയ്തു

News18 Malayalam | news18-malayalam
Updated: October 28, 2020, 11:33 AM IST
സാമ്പത്തിക സംവരണത്തോട്  യോജിപ്പ്; ജമാഅത്തെ ഇസ്ലാമിയോടും ആർഎസ്എസ്സിനോടും ഒരേ സമീപനം: മുല്ലപ്പള്ളി രാമചന്ദ്രൻ
Mullappally Ramachandran
  • Share this:
കോഴിക്കോട്: സാമ്പത്തിക സംവരണത്തോട് യോജിപ്പാണെങ്കിലും ഇടതു സർക്കാറിൻ്റെ ഇരട്ടത്താപ്പിനെ എതിർക്കുമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നോക്കക്കാരിലെ പാവങ്ങൾക്ക് സാമ്പത്തിക സംവരണം നൽകുന്നതിനോട് മുമ്പും യോജിപ്പായിരുന്നു കോൺഗ്രസിന്. പാർലമെൻ്റിൽ സാമ്പത്തിക സംവരണ ബിൽ അവതരിപ്പിച്ചപ്പോൾ ഞങ്ങൾ പിന്തുണച്ചതാണ്.  അതേ നിലപാട് തന്നെയാണ് കോൺഗ്രസിന് ഇപ്പോഴും. ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പിൻ്റെ നിലപാട് ഞങ്ങൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ തന്നെയാണ്.

Also Read-മുന്നോക്ക സംവരണം രാഷ്ട്രീയ ചതി; സർക്കാരിനെതിരെ വിമര്‍ശനവുമായി കാന്തപുരം വിഭാഗം

ജമാഅത്തെ ഇസ്ലാമിയോട് യാതൊരു തെരഞ്ഞെടുപ്പ് നീക്കുപോക്കുമില്ലന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. വർഗീയ സംഘടനകളുമായി ഒരു കാലത്തും യോജിച്ച് പോകാൻ കോൺഗ്രസിനാവില്ല. ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസ്സും വർഗീയതയുടെ ഇരു മുഖങ്ങളാണ്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കൃത്യമായ കാഴ്ച്ചപ്പാടുണ്ട്. സി പി എമ്മിനെ പോലെ ആരുമായും സഖ്യമാകാം എന്ന നിലപാട് കോൺഗ്രസിനില്ലന്ന് മുല്ലപ്പള്ളി പറഞ്ഞു.

Also Read- മുന്നോക്ക സംവരണം: പ്രതിഷേധ പ്രക്ഷോഭത്തിന് ഒരുങ്ങി മുസ്ലിം മത സംഘടനകൾ; നേതൃത്വം നൽകുന്നത് മുസ്ലിം ലീഗ്

അതേ സമയം ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ ശക്തമായ വിമർശനങ്ങളാണ് മുസ്ലീം യുവജന സംഘടനകൾ ഉയർത്തുന്നത്. ലീഗ് അനുകൂല സംഘടനയായ സമസ്ത നേരത്തേ തന്നെ കടുത്ത എതിർപ്പുയർത്തിയിരുന്നു. എന്നാൽ ഈ എതിർപ്പുകളെയെല്ലാം അവഗണിച്ച് സഖ്യതീരുമാനവുമായി മുന്നോട്ട് പോകാൻ ലീഗും കോൺഗ്രസും തീരുമാനിച്ചതോടെയാണ് ശക്തമായ മുന്നറിയിപ്പുമായി മുസ്ലീം സംഘടനകളുടെ കൂട്ടായ്മ രൂപപ്പെട്ടത്.

Also Read- മുന്നോക്കവിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സാമ്പത്തികസംവരണ ഉത്തരവിൽ എൻഎസ്എസിനും എതിർപ്പ്

SYS, SKSSF, മുജാഹിദ് യുവജനവിഭാഗമായ മൂന്ന് ഐ എസ് എമ്മുകളും ചേർന്ന്  ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി എന്ന പേരിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ഇന്ത്യയുടെ ഭരണഘടന മുറുകെ പിടിച്ച് മതരാഷ്ട്ര വാദങ്ങളെ തള്ളാൻ രാഷ്ട്രീയപാർട്ടികൾ തയ്യാറാകണമെന്ന് യുവജനസംഘടനകൾ ആവശ്യപ്പെട്ടു.  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായി ഒരു തരത്തിലുള്ള സഖ്യവും പാടില്ലെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

SYS നേതാവ് അബുബക്കർ ഫൈസി മലയമ്മ, നാസർഫൈസി  കൂടത്തായി, സത്താർ പന്തല്ലൂർ. ജംഷീർഫാറൂഖി, അബ്ദുലത്തീഫ് കരുമ്പുലാക്കൽ തുടങ്ങി 20 ഓളം നേതാക്കൾ യോഗത്തിൽ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

ജമാഅത്തെ ഇസ്ലാമിയുമായി യോജിക്കാനാവില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെ മറ്റ്  മുസ്ലിം യുവജന സംഘടനകൾ സ്വാഗതം ചെയ്തു.
Published by: Asha Sulfiker
First published: October 28, 2020, 11:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading