നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചന'; തിരുവോണനാളില്‍ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദൻ ഉപവസിക്കും

    'യുവാക്കളോടുള്ള സർക്കാരിന്റെ വഞ്ചന'; തിരുവോണനാളില്‍ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദൻ ഉപവസിക്കും

    സർക്കാരിന്റെ യുവജന വഞ്ചനയ്ക്ക് എതിരെ തിരവോണനാളിൽ യൂത്ത് കോൺഗ്രസ് പി എസ് സി ഓഫീസിനു മുന്നിൽ പട്ടിണിസമരം നടത്തും.

    മുല്ലപ്പള്ളി രാമചന്ദ്രൻ

    മുല്ലപ്പള്ളി രാമചന്ദ്രൻ

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടിയിലും പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് അനുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിലും പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഗസ്റ്റ് 31 തിരുവോണനാളില്‍ ഉപവസിക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ആയിരിക്കും മുല്ലപ്പള്ളി ഉപവസിക്കുക.

      തിരുവോണദിവസം രാവിലെ ഒമ്പതുമണിക്ക് ഉപവാസം ആരംഭിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികള്‍, ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

      You may also like:ആത്മഹത്യ ചെയ്ത അനു മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇര'; ഷാഫി പറമ്പിൽ [NEWS]24 മണിക്കൂറിനിടെ 78,761 പോസിറ്റീവ് കേസുകൾ; ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒറ്റദിന കണക്കുമായി ഇന്ത്യ [NEWS] ഓണം അന്താരാഷ്ട്ര ഉത്സവംമൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]

      അതേസമയം, സർക്കാരിന്റെ യുവജന വഞ്ചനയ്ക്ക് എതിരെ തിരവോണനാളിൽ യൂത്ത് കോൺഗ്രസ് പി എസ് സി ഓഫീസിനു മുന്നിൽ പട്ടിണിസമരം നടത്തും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയതാണ് ഇക്കാര്യം. സർക്കാരും പി എസ് സിയുമാണ് അനുവിന്റെ മരണത്തിന് കാരണമെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. അർഹതയുള്ള ചെറുപ്പക്കാരെ നിരാശയുടെ പടുകുഴിയിലേക്കാണ് സർക്കാർ എത്തിക്കുന്നതെന്നും അനുവിന്റെ മരണത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രിയും രണ്ടാം പ്രതി പി എസ് സി ചെയർമാനുമാണെന്നും ഷാഫി ആരോപിച്ചിരുന്നു.

      അനുവിന്റെ മരണത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തെത്തിയിരുന്നു.
      പി എസ് സിയുടെയും സർക്കാരിന്റെയും പിടിവാശിയുടെ ബലിയാടാണ് അനുവെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചിരുന്നു. പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് സർക്കാരും പി എസ് സിയും സർക്കാരും അന്ധമായ നിലപാടെടുത്തെന്നും തൊഴിൽരഹിതരായ യുവാക്കളെ ഇത് നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

      അതേസമയം, സമനില തെറ്റിയതു പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്തു പ്രശ്നമുണ്ടായാലും തനിക്കോ ഓഫീസിനോ ബന്ധമില്ലെന്ന സ്ഥിരം മറുപടിയാണ് അദ്ദേഹം പറയുന്നതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
      Published by:Joys Joy
      First published:
      )}