K Sudhakaran | 'കേരള പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീം; ഭരണം മാറിവരുമെന്ന കാര്യം മറക്കരുത്'; കെ സുധാകരന്
K Sudhakaran | 'കേരള പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീം; ഭരണം മാറിവരുമെന്ന കാര്യം മറക്കരുത്'; കെ സുധാകരന്
സിപിഎം ഗുണ്ടകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന്റെ ഉദ്ദേശ്യമെങ്കില്‍ അതേ നാണയത്തില്‍ കോണ്‍ഗ്രസും മറുപടി നല്കാന് നിര്‍ബന്ധിതരാകുമെന്ന് കെ സുധാകരന്
തിരുവനന്തപുരം: കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കേരള പൊലീസ് സിപിഎം ഗുണ്ടകളുടെ ബി ടീമിനെപ്പോലെയാണ് പെരുമാറുന്നതെന്ന് സുധാകരന് വിമര്‍ശിച്ചു. ആഭ്യന്തരമന്ത്രി ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസ് സ്വയം ഏറ്റെടുത്തു. മധ്യസ്ഥതയ്ക്ക് ആളെ വിട്ടും കള്ളമൊഴി നല്‍കിയും വിജിലന്‍സ് മേധാവി മുതല്‍ ഗണ്മാന് വരെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഓടിനടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാരെ മര്‍ദ്ദിക്കാന്‍ സിപിഎം ഗുണ്ടകളെ ഇറക്കി. പൊലീസിന്റെ സാന്നിധ്യത്തിലാണ് മര്‍ദ്ദനം. ഇവരെ കസ്റ്റഡിയിലെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ തയ്യറാകാതെ പകരം നോക്കിനിന്ന് രസിക്കുകയാണ് പൊലീസെന്ന് സുധാകരന് കുറ്റപ്പെടുത്തി.
എകെജി സെന്ററിന്റെയും സിപിഎം നേതാക്കളുടെയും ആജ്ഞകള്‍ നടപ്പാക്കാന്‍ ഇറങ്ങുന്ന പൊലീസുകാര്‍ അധികാരവും ഭരണവും മാറിവരുമെന്ന കാര്യം വിസ്മരിക്കരുത്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് സുധാകരന് ആവശ്യപ്പെട്ടു.
കെപിസിസി ആസ്ഥാനം ആക്രമിച്ച് മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സിപിഎം- ഡിവൈഎഫ്ഐ ക്രിമിനലുകളെ ഇതുവരെ പിടികൂടാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നതു നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു.
പക്ഷം പിടിച്ച് സിപിഎം ഗുണ്ടകള്‍ക്ക് സംരക്ഷണം ഉറപ്പാക്കാനാണ് പൊലീസിന്റെ ഉദ്ദേശ്യമെങ്കില്‍ അതേ നാണയത്തില്‍ കോണ്‍ഗ്രസും മറുപടി നല്കാന് നിര്‍ബന്ധിതരാകുമെന്ന് കെ സുധാകരന് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.