ലോക്‌സഭാ തോല്‍വി; കോണ്‍ഗ്രസിന്റെ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ശുപാര്‍ശ

ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടാനാണ് ശുപാര്‍ശ

news18
Updated: July 2, 2019, 10:50 PM IST
ലോക്‌സഭാ തോല്‍വി;  കോണ്‍ഗ്രസിന്റെ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ശുപാര്‍ശ
കോൺഗ്രസ്
  • News18
  • Last Updated: July 2, 2019, 10:50 PM IST
  • Share this:
തിരുവനന്തപുരം: ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ കായംകുളം, ചേര്‍ത്തല നിയമസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്റെ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ ശുപാര്‍ശ. സംഘടനാ ദൗര്‍ബല്യം മുഖ്യ പരാജയകാരണമായി വിലയിരുത്തിയ കെ.വി തോമസ് സമിതി റിപ്പോര്‍ട്ടില്‍ ഒരു നേതാവിന്റെയും പേര് പരാമര്‍ശിക്കുന്നില്ല. റിപ്പോര്‍ട്ടിന്‍മേല്‍ നാളെ തന്നെ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയ മുല്ലപ്പള്ളി രാമചന്ദ്രന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ചെയ്തു.

ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടാനാണ് ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്റെ പരാജയം അന്വേഷിച്ച കെ വി തോമസ് സമിതിയുടെ ശുപാര്‍ശ. നിലവിലെ ജംബോ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണമെന്നും കെപിസിസിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യ കാരണം ചേര്‍ത്തലയിലെ തിരിച്ചടിയാണ്. ഈ തിരിച്ചടി അവിശ്വസനീയവുമാണ്. ചേര്‍ത്തലയില്‍ സംഘടനാ സംവിധാനം ദുര്‍ബലമായിരുന്നു. നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഐക്യവും ഏകോപനവും ഇല്ല.

Also Read: ബാലഭാസ്‌കറിന്റെ മരണം: അപകടത്തിന് കാരണം വാഹനത്തിന്റെ അമിതവേഗതയെന്ന് ശാസ്ത്രീയ നിഗമനം

പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്ന വിഭാഗങ്ങള്‍ എല്‍ഡിഎഫിലേക്കും ബിജെപിയിലേക്കും മാറുന്നത് മനസിലാക്കാന്‍ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞില്ല. അതേസമയം റിപ്പോര്‍ട്ടില്‍ ഒരു നേതാവിനേയും പേരെടുത്തു പറഞ്ഞു കുറ്റപ്പെടുത്തുന്നില്ല.

സംഘടനാപരമായ ഭാരിച്ച ഉത്തരവാദിത്വത്തിനിടയിലും കെ.സി വേണുഗോപാല്‍ മുന്നൊരുക്കങ്ങളില്‍ സജീവമായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. അരൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ ആരംഭിക്കണം എന്നും റിപ്പോര്‍ട്ടിലുണ്ട്. പി.സി വിഷ്ണുനാഥ്, കെ പി കുഞ്ഞിക്കണ്ണന്‍ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.

First published: July 2, 2019, 10:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading