• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് KPCC പുനഃസംഘടന ഇല്ല

അഴിച്ചു പണി നടത്തിയാൽ സ്‌ഥാനം നഷ്ടമാകുന്ന നേതാക്കൾ ലോകസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തലവേദനയാകുമെന്നാണ് ഹൈക്കമാൻഡുമായി നടന്ന ചർച്ചയിൽ ഉയർന്ന ആശങ്ക

news18
Updated: January 16, 2019, 5:49 PM IST
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് KPCC പുനഃസംഘടന ഇല്ല
Mullappally Ramachandran, KPCC President
  • News18
  • Last Updated: January 16, 2019, 5:49 PM IST IST
  • Share this:
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കെപിസിസി പുനഃസംഘടന ഇല്ല. അഴിച്ചുപണി ഉണ്ടായാൽ പാർട്ടിയിൽ ഭിന്നതയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. തെരഞ്ഞെടുപ്പിനായി നാലു സമിതികൾക്ക് രൂപം നൽകാനും കെപിസിസിക്ക് എ.ഐ.സി.സി നേതാക്കൾ നിർദേശം നൽകി.

സ്ഥാനം മോഹിച്ചിരിക്കുന്ന നേതാക്കളുടെ തമ്മിലടി ഒഴിവാക്കാനായി തെരഞ്ഞെടുപ്പുവരെ തൽസ്ഥിതി തുടരാൻ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് അഴിച്ചുപണി വേണ്ടെന്ന ഉറച്ച നിലപാടിൽ ആയിരുന്നു എ, ഐ ഗ്രൂപ്പുകൾ. എന്നാൽ ഏതാനും പേരെ ഉൾപ്പെടുത്തി ഭാഗിക പുനഃസംഘടന നടത്താനായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ ശ്രമം.

BREAKING| ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ സമരംചെയ്ത കന്യാസ്ത്രീകൾക്ക് കൂട്ടസ്ഥലംമാറ്റം

അഴിച്ചു പണി നടത്തിയാൽ സ്‌ഥാനം നഷ്ടമാകുന്ന നേതാക്കൾ ലോകസഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തലവേദനയാകുമെന്നാണ് ഹൈക്കമാൻഡുമായി നടന്ന ചർച്ചയിൽ ഉയർന്ന ആശങ്ക. മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, പ്രചാരണ സമിതി ചെയർമാൻ കെ മുരളീധരൻ എന്നിവർ എഐസിസി നേതാക്കളായ അഹമ്മദ് പട്ടേൽ, എ. കെ ആന്റണി, മുകുൾ വാസ്നിക് എന്നിവരുമായാണ് ചർച്ച നടത്തിയത്. സ്ഥാനാർത്ഥി നിർണയം ഫെബ്രുവരി 20 നകം പൂർത്തിയാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പുനഃസംഘടനയിൽ സ്ഥാനം പ്രതീക്ഷിച്ചിരുന്ന മുൻ ഡിസിസി പ്രസിഡന്റുമാർ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനു മുൻപായി പ്രചാരണം, ഏകോപനം, സ്ഥാനാർഥി നിർണയം, മാധ്യമം എന്നിവയ്ക്കുള്ള കമ്മിറ്റികൾക്ക് രൂപം നൽകാൻ കെപിസിസിക്ക് എഐസിസി നേതാക്കൾ നിർദേശം നൽകി.
First published: January 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...