• HOME
  • »
  • NEWS
  • »
  • kerala
  • »
  • Breaking: തരൂരിനെതിരെ KPCC; രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ചു

Breaking: തരൂരിനെതിരെ KPCC; രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് ശശി തരൂർ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. എല്ലാ കാര്യങ്ങൾക്കും വിമർശിക്കാതെ മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്കുനേരെ കണ്ണടയ്ക്കരുതെന്നായിരുന്നു തരൂരിന്‍റെ വാദം

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • Share this:
    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതുമായി ബന്ധപ്പെട്ട് ശശി
    തരൂർ എം.പിക്കെതിരെ കെ.പി.സി.സി. രാഹുൽ ഗാന്ധിയെ അതൃപ്തി അറിയിച്ചു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്
    രാഹുൽ ഗാന്ധിയോടാണ് അതൃപ്തി അറിയിച്ചത്. ഇതേത്തുടർന്ന് ശശി തരൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഹൈക്കമാൻഡ് അനുമതി നൽകി.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് ശശി തരൂർ രംഗത്തെത്തിയതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. എല്ലാ കാര്യങ്ങൾക്കും വിമർശിക്കാതെ മോദി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്കുനേരെ കണ്ണടയ്ക്കരുതെന്നായിരുന്നു തരൂരിന്‍റെ വാദം. എന്നാൽ തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കേരളത്തിലെ നേതാക്കൾ രംഗത്തെത്തി.

    മോദി സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴും നല്ലതിനു നേരെ കണ്ണടക്കരുത്: തരൂർ

    കെ. മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർ തരൂരിനെതിരെ ആഞ്ഞടിച്ചു. മോദിയെ സ്തുതിക്കുന്ന ആരും കോൺഗ്രസിൽ വേണ്ടെന്നായിരുന്നു മുരളീധരന്‍റെ ആദ്യ പ്രതികരണം. മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവെക്കാനാകില്ലെന്നും, മോദിക്കെതിരായ നിലപാട് തുടരുമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ ആരും തന്നെ പഠിപ്പിക്കാൻ വരേണ്ടെന്നായിരുന്നു ചെന്നിത്തലയ്ക്ക് തരൂർ നൽകിയ മറുപടി. മോദിയെ പ്രകീർത്തിച്ച നിലപാടിൽ തരൂർ ഉറച്ചുനിൽക്കുകയും ചെയ്തു.
    First published: