കോട്ടയം: കോൺഗ്രസിൽ നേതാക്കൾ തമ്മിൽ പരസ്യമായി തമ്മിലടിച്ച സംഭവത്തിലാണ് അച്ചടക്ക നടപടിയുമായി കെപിസിസി (KPCC) നേതൃത്വം രംഗത്തുവന്നത്. പരസ്പരം തമ്മിലടിച്ച് ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, ടികെ സുരേഷ് കുമാർ എന്നിവരെയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്.
നേതാക്കൾ പരസ്യമായി തമ്മിൽ അടിച്ചത് കോൺഗ്രസ് പാർട്ടിക്ക് നാണക്കേടുണ്ടാക്കി എന്നാണ് കെപിസിസി നേതൃത്വം വിലയിരുത്തിയത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്തുവന്നതോടെയാണ് തിരക്കിട്ട അച്ചടക്ക നടപടിയുമായി കെപിസിസി നേതൃത്വം രംഗത്ത് വന്നത്.
ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ, ടികെ സുരേഷ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തതിനെ പുറമേ കോട്ടയം നെടുംകുന്നത്ത് തമ്മിലടിച്ച കോൺഗ്രസ് നേതാവിനെതിരെയും നടപടിയെടുത്തു. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ജിജി പോത്തനെ ആണ് കെപിസിസി സസ്പെന്റ് ചെയ്തത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനുമായി ആണ് ജിജി പോത്തൻ തല്ലുണ്ടാക്കിയത്.
Also Read-ഈത്തപ്പഴപ്പെട്ടികള്‍ക്ക് അസാധാരണ തൂക്കം; ജലീലിന് ബിനാമി; സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്
കഴിഞ്ഞ ശനിയാഴ്ചയാണ് ഡിസിസി ജനറൽ സെക്രട്ടറിമാർ തമ്മിൽ തല്ലുണ്ടായത്. കൊടുങ്ങൂരിൽ ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പങ്കെടുത്ത പരിപാടിക്ക് പിന്നാലെയാണ് ഇരുവരും ഏറ്റുമുട്ടിയത്. തമ്മിലടി ഉണ്ടായ സംഭവം ആണെങ്കിലും ഇരുവരും പൊലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. പരിപാടി കഴിഞ്ഞാൽ നേതാക്കൾ ഓഡിറ്റോറിയത്തിന് പുറത്തേക്ക് വരുന്ന സമയത്താണ് സംഘർഷമുണ്ടായത്. ഡിസിസി ജനറൽ സെക്രട്ടറി ഷിൻസ് പീറ്റർ പുറത്തേക്ക് ആദ്യം നടന്നു പോയി.
തുടർന്ന് തിരികെയെത്തി ടി കെ സുരേഷ് കുമാറിനോട് എന്തോ ചോദ്യം ചെയ്യുന്നത് കാണാം. ഈ സമയം ഷിൻസിനെ പിടിച്ചു തള്ളുന്ന കാഴ്ചയാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഇതോടെയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ വഴിമാറുന്നത്. ഇതോടെ അവിടെയുണ്ടായിരുന്ന നേതാക്കളും രണ്ട് ചേരിയിലായി. മുൻ മണ്ഡലം പ്രസിഡന്റും,വാഴൂർ പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന ജോസ്. കെ. ചെറിയാനും കൂട്ടരും ടി കെ സുരേഷ് കുമാറിന്റെ പക്ഷത്ത് ആണ് നിന്നത്.
Also Read-ഈത്തപ്പഴപ്പെട്ടികള്‍ക്ക് അസാധാരണ തൂക്കം; ജലീലിന് ബിനാമി; സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്
നിലവിലെ മണ്ഡലം പ്രസിഡന്റ് എസ്. എം സേതുരാജും യൂത്ത് കോൺഗ്രസ് നേതാക്കളും ഷീൻസ് പീറ്ററിന്റെ പക്ഷം ചേർന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസിലെ പ്രമുഖ നേതാവും ആണ് ടി കെ സുരേഷ് കുമാർ. കഴിഞ്ഞ കുറേക്കാലമായി വാഴൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് സജീവമാണ്. ഇരു വിഭാഗങ്ങളായി തിരിഞ്ഞ് മുമ്പ് പലതവണ കമ്മിറ്റികളിൽ പരസ്പരം പോരടിച്ചിട്ടുണ്ട്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ പായിക്കാടനും, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നെടുങ്കുന്നത്ത് നടുറോഡിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച്ച വൈകിട്ട് നെടുംകുന്നം കോൺഗ്രസ് ഓഫീസിൽ യു ഡി എഫ് യോഗം ചേർന്നിരുന്നു.
ഇതിനു പിന്നാലെ ആണ് അടിപിടി ഉണ്ടായത്. പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ള വനിതാ ജനപ്രതിനിധികളും, മറ്റ്
സ്ത്രീകളടക്കമുള്ള യു ഡി എഫ് നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. അടിപിടി രൂക്ഷമായതോടെ നാട്ടുകാർ ഇടപെട്ടാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kpcc