• HOME
  • »
  • NEWS
  • »
  • kerala
  • »
  • എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി‌ സസ്പെൻഡ് ചെയ്തു; 'വിശദീകരണം പൂർണമായും തൃപ്തികരമല്ല'

എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി‌ സസ്പെൻഡ് ചെയ്തു; 'വിശദീകരണം പൂർണമായും തൃപ്തികരമല്ല'

എൽദോസ് കുന്നപ്പിള്ളി നൽകിയ വിശദീകരണം പൂർണമായും തൃപ്തികരമല്ലെന്ന് ഉന്നത നേതൃത്വം

  • Share this:
എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ നടപടിയെടുത്ത് കെപിസിസി. ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായാണ് കെപിസിസി അറിയിച്ചിരിക്കുന്നത്. ആറ് മാസം നിരീക്ഷണ കാലയളവായിരിക്കുമെന്നും തുടർനടപടി അതനുസരിച്ച് തീരുമാനിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

എൽദോസ് കുന്നപ്പിള്ളി നൽകിയ വിശദീകരണം പൂർണമായും തൃപ്തികരമല്ലെന്ന് ഉന്നത നേതൃത്വം വിലയിരുത്തി. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം വേണ്ട രീതിയിൽ ജാഗ്രത പുലർത്തിയില്ല. അതിനാൽ നടപടിയെടുക്കേണ്ടത് അനിവാര്യമാണെന്ന് പാർട്ടി കരുതുന്നുവെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കെപിസിസി അംഗമെന്ന നിലയിൽ കെപിസിസിയുടേയും ഡിസിസിയുടേയും ദൈനംദിന പ്രവർത്തനങ്ങളിൽ നിന്നുമാണ് സസ്പെൻഡ് ചെയ്തത്.

Also Read- ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തി; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ്

തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു എല്‍ദോസ് കുന്നപ്പിള്ളി കെപിസിസിയ്ക്ക് നൽകിയ വിശദീകരണം.

ബലാത്സംഗ കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക്  വ്യാഴാഴ്ച്ച മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സംസ്ഥാനം വിട്ട് പോകരുത്,ഫോണും പാസ്പോർട്ടും അന്വേഷണ സംഘത്തെ ഏൽപ്പിക്കണം, സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകൾ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഇതിനിടയിൽ കഴിഞ്ഞ ദിവസം കുന്നപ്പിള്ളിക്കെതിരെ പുതിയ കേസ് എടുത്തിരുന്നു.  ബലാത്സംഗക്കേസിലെ പരാതിക്കാരിയ്ക്കെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയതിനാണ് പുതിയ കേസ്. തിരുവനന്തപുരം പേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്നാണ് യുവതിയുടെ പരാതി.
Published by:Naseeba TC
First published: