കണ്ണൂര്‍: ചെറുപുഴയില്‍ ആത്മഹത്യ ചെയ്ത കരാറുകാരന്‍ ജോസഫിന്റെ സാമ്പത്തിക ബാധ്യത കെ.പി.സി.സി ഏറ്റെടുക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ആദ്യഗഡു സഹായം ജോസഫിന്റെ കുടുംബത്തിന് ഉടന്‍ നല്‍കും. ജോസഫിന്റെ കുടുംബാംഗങ്ങളെ മുല്ലപ്പള്ളി സന്ദർശിച്ചു.
അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നേരിടുന്ന നേതാള്‍ക്കെതിരെ നടപടിയെടുക്കും. കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സാമ്പത്തിക സഹായം നൽകാമെന്ന് മുല്ലപ്പള്ളി ഉറപ്പു നൽകിയിട്ടുണ്ടെന്നും നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും ജോസഫിന്റെ കുടുംബം പ്രതികരിച്ചു.
ഇതിനിടെ ജോസസഫിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ കെ.പി.സി.സി നിയമിച്ച മൂന്നംഗ സമിതി തെളിവെടുപ്പ് നടത്തി.
കെ. കരുണാകരന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നര കോടിയോളം രൂപ ജോസഫിന് കൊടുക്കാനുണ്ടെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. നേതാക്കൾ ഇതു നൽകാൻ തയാറാകാതെ വന്നതോടെയാണ് ജോസഫ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.