• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭാരവാഹികളുടെ പ്രവര്‍ത്തന മികവ് വിലയിരുത്താൻ KPCC; പണിയെടുക്കാത്തവർക്ക് ചുവപ്പു കാർഡ് കാണിക്കാൻ മുല്ലപ്പള്ളി

ഭാരവാഹികളുടെ പ്രവര്‍ത്തന മികവ് വിലയിരുത്താൻ KPCC; പണിയെടുക്കാത്തവർക്ക് ചുവപ്പു കാർഡ് കാണിക്കാൻ മുല്ലപ്പള്ളി

പാർട്ടിയോട് ആഭിമുഖ്യമുള്ള നൂറുപേരെ വീതം പുതിയതായി ഓരോ തദ്ദേശവാർഡിലും ചേർക്കാനും നിർദേശം നൽകിക്കഴിഞ്ഞു. മുല്ലപ്പള്ളിയുടെ പുതിയ നീക്കത്തോട് ഗ്രൂപ്പുകൾ എങ്ങനെ സഹകരിക്കുന്നു എന്നതാണ് ഇനി നിർണായകം.

മുല്ലപ്പള്ളി രാമചന്ദ്രൻ

മുല്ലപ്പള്ളി രാമചന്ദ്രൻ

  • News18
  • Last Updated :
  • Share this:
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കുമ്പോൾ പാർട്ടിയെ താഴെ തട്ടിൽ സജീവമാക്കുന്നതിന്റെ ആദ്യഘട്ടമാണ് കോൺഗ്രസിലെ പുതിയ തീരുമാനം. ഭാരവാഹിത്വം വഹിക്കുമ്പോഴും സജീവമായി പ്രവർത്തന രംഗത്തില്ലാത്ത നിരവധിപേർ പാർട്ടിയിലുണ്ട്. ഇത്തരക്കാർക്ക് പിടിവീഴും. അതോടൊപ്പം പുതുതലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി തന്നെ മുൻകൈയെടുത്തുള്ള പെർഫോമൻസ് അസെസ്മെന്റ്. ഗ്രൂപ്പുകളുടെ ഭാഗമായി നിന്ന് നേതൃത്വത്തോട് നിസ്സഹകരണം കാണിക്കുന്നവരെ എതിർഭാഗം ലക്ഷ്യമിട്ട് തുടങ്ങിയെന്ന് കണക്കു കൂട്ടുന്നവരും ഉണ്ട്.

സംഘടനാസംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ആദ്യപടിയാണ് മികവ് പരിശോധന. കെ.പി.സി.സി. ഭാരവാഹികള്‍ മുതല്‍ ബൂത്ത് ഭാരവാഹികള്‍ വരെയുള്ളവരുടെ പ്രവര്‍ത്തനമികവ് വിലയിരുത്തി ഗ്രേഡിംഗ് നടത്തും. പ്രത്യേകസാഹചര്യം കണക്കിലെടുത്ത് റിപ്പോര്‍ട്ടിംഗ് ഓണ്‍ലൈനിലാണ് നടത്തുക. ഇതിനായി ഫോര്‍മാറ്റുകള്‍ തയ്യാറായിക്കഴിഞ്ഞു.

പ്രതിമാസ റിപ്പോര്‍ട്ടിംഗിന്റെയും നിശ്ചിത മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ പെര്‍ഫോര്‍മേഴ്‌സ് (ഗ്രീന്‍), ആവറേജ് പെര്‍ഫോര്‍മേഴ്‌സ് (യെല്ലോ), നോണ്‍ പെര്‍ഫോര്‍മേഴ്‌സ് (റെഡ്) തുടങ്ങിയ വിഭാഗങ്ങളായി തിരിച്ച് മൂന്നുമാസം കൂടുമ്പോള്‍ എ.ഐ.സി.സി.ക്ക് റിപ്പോര്‍ട്ട് നല്‍കും. രണ്ടുമാസം കൂടുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റ് ബന്ധപ്പെട്ട ഭാരവാഹികളുമായി വണ്‍ ടു വണ്‍ മീറ്റിംഗ് നടത്തി, ആവശ്യമെങ്കില്‍ തിരുത്തല്‍ നടപടികള്‍ നിര്‍ദ്ദേശിക്കും.

You may also like:ഗർഭിണിയാകരുത്; കോവിഡ് കാലത്ത് സ്ത്രീകളോട് അപേക്ഷയുമായി ഗൈനക്കോളജിസ്റ്റ്‍ [NEWS]ആനകളുടെ ദുരൂഹമരണം; അന്വേഷണം തടസപ്പെടുത്തി കോവിഡ് 19 [NEWS] 'ഹിമാലയത്തെക്കാൾ ഉയരമുളളതാണ് നിങ്ങളുടെ ധൈര്യം '; ലഡാക്കിൽ സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി‍ [NEWS]

കെ.പി.സി.സി. ഭാരവാഹികളുടെയും ഡി.സി.സി. പ്രസിഡന്റുമാരുടെയും ആദ്യ റിപ്പോര്‍ട്ടിംഗ് ജൂലൈ 10നകം നടക്കും. തുടര്‍ന്നുള്ള എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളിലാണ് റിപ്പോര്‍ട്ടിംഗ്. ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനാ ഭാരവാഹികള്‍, അസംബ്ലി, ബ്ലോക്ക് മണ്ഡലം ചുമതലക്കാര്‍ എന്നിവരുടെ റിപ്പോര്‍ട്ടിംഗ് ഓഗസ്റ്റ് മാസം ആരംഭിക്കും. തുടര്‍ന്ന് ബൂത്ത് - വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനാണ് പി.എ.എസിന്റെ ഏകോപന ചുമതല. പുതുക്കിയ മാതൃക പരിചയപ്പെടുത്താന്‍ കെ.പി.സി.സി ജൂലൈ നാല് ശനിയാഴ്ച 10.30ന് ഡി.സി.സി പ്രസിഡന്റുമാരുടെയും ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ഭാരവാഹികളുടെയും രണ്ടു മണിക്ക് മറ്റു ചുമതലകളുള്ള കെ.പി.സി.സി ഭാരവാഹികളുടെയും വീഡിയോ കോണ്‍ഫറൻസിംഗ് നടത്തും.

2013 ഏപ്രില്‍ മുതല്‍ 2014 ഏപ്രില്‍ വരെ വിജയകരമായി നടപ്പിലാക്കി സംഘടനയെ ചലനാത്മകമാക്കിയ യൂണിറ്റ് മാനേജ്‌മെന്റിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് പി.എ.എസ് (പെർഫോമൻസ് അസെസ്മെന്റ്). സംഘടനാ മികവിനോടൊപ്പം സന്നദ്ധ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തുന്ന പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്താന്‍ കെ.പി.സി.സി. പ്രസിഡന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പാർട്ടിയോട് ആഭിമുഖ്യമുള്ള നൂറുപേരെ വീതം പുതിയതായി ഓരോ തദ്ദേശവാർഡിലും ചേർക്കാനും നിർദേശം നൽകിക്കഴിഞ്ഞു. മുല്ലപ്പള്ളിയുടെ പുതിയ നീക്കത്തോട് ഗ്രൂപ്പുകൾ എങ്ങനെ സഹകരിക്കുന്നു എന്നതാണ് ഇനി നിർണായകം. സജീവമല്ലാത്ത ചില ഡി.സി.സി പ്രസിഡന്റുമാരുടെ പ്രവർത്തനത്തിൽ അടക്കം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
Published by:Joys Joy
First published: