പാലക്കാട്: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം (Assembly Election Result 2022) പറത്തുവരുമ്പോള്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് (
Pinarayi Vijayan) മറുപടിയുമായി വി ടി ബല്‍റാം (V T Balram).
ഞങ്ങള്‍ക്കിന്ന് ദുര്‍ദിനം തന്നെയാണെന്നും കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സന്തോഷിക്കുന്നവര്‍ ആഘോഷിച്ചാട്ടെയെന്നും വി ടി ബല്‍റാം പറഞ്ഞു ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തന്റെ ഊഴമായപ്പോഴാണ് ചെന്നിത്തലയെ വേദിയിലിരുത്തിക്കൊണ്ട് മുഖ്യമന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ചത്.
അതേ സമയം അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ (Assembly Election Result 2022) വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ നാലിടത്തും ബിജെപി അധികാരത്തിലേക്ക്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിൽ തുടക്കം മുതൽ തന്നെ ബിജെപി മുന്നേറ്റം നടത്തുകയാണ്. പഞ്ചാബിൽ ചരിത്രം കുറിച്ച് ആം ആദ്മി പാർട്ടി വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. ലീഡ് മാറിമറിഞ്ഞ ഗോവയില്‍ ബിജെപി അധികാരത്തിലേക്കെന്നാണ് സൂചന.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ഭരണത്തുടർച്ച ഉറപ്പാക്കി മുന്നേറുകയാണ്. ആകെയുള്ള 403 സീറ്റുകളിൽ നിലവിൽ ബിജെപി 260 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ് വാദി പാർട്ടി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ബിജെപി വിജയം തടയാനായില്ല. 135 സീറ്റുകളിലാണ് സമാജ് വാദി പാർട്ടി സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 3 സീറ്റുകളിലും ബിഎസ്പി രണ്ട് സീറ്റുകളിലും മറ്റുള്ളവർ 2 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
പഞ്ചാബിൽ എല്ലാവരെയും ഞെട്ടിച്ച് ആം ആദ്മി പാർട്ടി വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. 117 സീറ്റുകളിൽ 93ലും ആം ആദ്മി സ്ഥാനാര്‍ഥികൾ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ കോൺഗ്രസ് 16 സീറ്റുകളിലൊതുങ്ങി. ശിരോമണി അകലാദിൾ ആറ് സീറ്റുകളിലും ബിജെപി രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നി രണ്ടു സീറ്റുകളിലും പരാജയപ്പെട്ടു. കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു അമൃതസർ ഈസ്റ്റ് മണ്ഡലത്തിൽ തോറ്റു. പുതിയ പാർട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം സഖ്യം രൂപീകരിച്ച് മത്സരിച്ച ക്യാപ്റ്റൻ അമരീന്ദർ സിംഗ പട്യാലയിൽ പരാജയപ്പെട്ടു. ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലും ആം ആദ്മി തരംഗത്തിൽ കടപുഴകിവീണു.
ഉത്തരാഖണ്ഡിലും ബിജെപി ഭരണത്തുടർച്ച നേടി. 70 സീറ്റുകളിൽ 47 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 19 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. എന്നാൽ ഭരണത്തുടർച്ച നേടുമ്പോഴും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആറായിരം വോട്ടുകൾക്ക് പിന്നിലാണ്. കോണ്ഡഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തും ലാൽകുവാൻ മണ്ഡലത്തിൽ പരാജയപ്പെട്ടു.
Also Read-
Assembly Election 2022 Result | യുപിയിൽ തുടർഭരണം 37 വർഷത്തിന് ശേഷം; ചരിത്രമെഴുതി ബിജെപിയും യോഗി ആദിത്യനാഥുംമണിപ്പൂരിൽ 60 സീറ്റുകളില്‍ 24 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുന്നു. നാഷണൽ പീപ്പിൾസ് പാർട്ടി 7 സീറ്റുകളിലും നാഗ പീപ്പിൾസ് ഫ്രണ്ട് 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
Also Read-
Assembly Election 2022 Result | യുപിയിൽ ഇനി യോഗിയും അഖിലേഷും മാത്രം; അപ്രസക്തരായി കോൺഗ്രസും ബി.എസ്.പിയുംഗോവയിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ആകെയുള്ള 40 സീറ്റുകളിൽ 20 എണ്ണത്തിലും ബിജെപി ലീഡ് ചെയ്യുന്നു. 12 സീറ്റുകളിൽ കോൺഗ്രസും 2 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും 2 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും മുന്നിട്ടുനിൽക്കുകയാണ്. പ്രമോദ് സാവന്ത്, വിശ്വജീത് റാണെ എന്നീ ബിജെപി നേതാക്കളിൽ ആര് മുഖ്യമന്ത്രിയാകുമെന്ന ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.