നിര്‍ബന്ധിത ദുരിതാശ്വാസ പിരിവിനെതിരെ കോണ്‍ഗ്രസ് അധ്യാപക സംഘടന
Updated: August 29, 2018, 10:41 AM IST
Updated: August 29, 2018, 10:41 AM IST
ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് നല്‍കുന്നതിനെതിരെ അധ്യാപക സംഘടനയായ കെപിഎസ്ടിഎ. കേരള സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം നല്‍കണമെന്നത് നിര്ബന്ധമാക്കുന്നതിനെയാണ് സംഘടന എതിര്‍ക്കുന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസ്റ്റിവല്‍ അലവന്‍സും രണ്ട് ദിവസത്തെ വരെ ശമ്പളവും അധ്യാപകര്‍ നല്‍കിക്കഴിഞ്ഞു. വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്കാന് ഒന്നാം ഗഡുവായി ഇരുപത് ലക്ഷം രൂപ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കെ.പി.സി.സി.ക്ക് നല്കി. ഇതിനും പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഇത് നിര്‍ബന്ധിത പിരിവാക്കുന്നതിനെ അനുകൂലിക്കില്ലെന്നാണ് സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
ധാരാളം അധ്യാപകരും പ്രളയദുരിതം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ഒരുമാസത്തെ ശമ്പളം കൂടി നല്‍കുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.പക്ഷെ താല്പര്യവും കഴിവുമുള്ള അധ്യാപകര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി. സര്‍ക്കാരിന്റെ ഇതുവരെയുളള എല്ലാ നല്ല ഉദ്യമങ്ങളെയും കെപിഎസ്ടിഎ പിന്തുണച്ചിട്ടുണ്ട്.താത്പ്പര്യമുള്ളവര്‍ തങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഈ അതിജീവന പ്രക്രിയയില്‍ പങ്കാളികളാകാനും ഇവര്‍ ആവശ്യപ്പെടുന്നു.
സര്‍ക്കാരിനെ രൂക്ഷവിമര്‍ശനം ഉന്നയിക്കാനും കെഎസ്ടിഎ മറന്നില്ല. ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നില്ല എന്ന കാരണത്താല്‍ പല കയ്പേറിയ അനുഭവങ്ങളും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. താരതമ്യേന എളുപ്പം പിരിച്ചെടുക്കാവുന്നതാണ് സര്‍ക്കാര്‍ വിഹിതം എന്നു കരുതി അത് സ്ഥിരം അവസരമാക്കുന്നത് അംഗീകരിക്കാനാവില്ല.
ഉത്സവബത്ത വേണ്ടെന്നു വച്ച വകയില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇതിനോടകം തന്നെ ഏകദേശം 102 കോടി രൂപയാണ് സര്‍ക്കാരിന് സംഭാവന ചെയ്തത്. അതുപോലെ സ്വയം ചിലവു ചുരുക്കി സര്‍ക്കാറും മാതൃകയാകണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.കാബിനറ്റ് അംഗങ്ങളുടെയും , പേഴ്സണല്‍ സ്റ്റാഫിന്റെയും. ഉപദേശകരുടെയും എണ്ണത്തില്‍ കുറവു വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭരണ പരിഷ്കാര കമ്മീഷനും മറ്റു അനിവാര്യമല്ലാത്ത കമ്മീഷനുകളും പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്ന കെപിഎസ്ടിഎ, സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന വിദേശ സന്ദര്‍ശനങ്ങള്‍ക്കും വിരുന്നുകള്‍ക്കും അടുത്ത ഒരു വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.പ്രളയ ദുരിതാശ്വാസത്തിനായി ജീവനക്കാരില്‍ നിന്നു ഉള്‍പ്പെടെ പിരിച്ചെടുക്കുന്ന ഫണ്ട് സുതാര്യമായി ചെലവഴിക്കാനായി പ്രത്യേകഅക്കൗണ്ടില് നിക്ഷേപിച്ച് ഓഖിഫണ്ടിനുണ്ടായ അവസ്ഥ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെസ്റ്റിവല്‍ അലവന്‍സും രണ്ട് ദിവസത്തെ വരെ ശമ്പളവും അധ്യാപകര്‍ നല്‍കിക്കഴിഞ്ഞു. വീടു നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്കാന് ഒന്നാം ഗഡുവായി ഇരുപത് ലക്ഷം രൂപ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കെ.പി.സി.സി.ക്ക് നല്കി. ഇതിനും പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ ഇത് നിര്‍ബന്ധിത പിരിവാക്കുന്നതിനെ അനുകൂലിക്കില്ലെന്നാണ് സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
ധാരാളം അധ്യാപകരും പ്രളയദുരിതം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ഒരുമാസത്തെ ശമ്പളം കൂടി നല്‍കുന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.പക്ഷെ താല്പര്യവും കഴിവുമുള്ള അധ്യാപകര്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും സംഘടന വ്യക്തമാക്കി. സര്‍ക്കാരിന്റെ ഇതുവരെയുളള എല്ലാ നല്ല ഉദ്യമങ്ങളെയും കെപിഎസ്ടിഎ പിന്തുണച്ചിട്ടുണ്ട്.താത്പ്പര്യമുള്ളവര്‍ തങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് ഈ അതിജീവന പ്രക്രിയയില്‍ പങ്കാളികളാകാനും ഇവര്‍ ആവശ്യപ്പെടുന്നു.
Loading...